കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാനില്ല. രാവിലെ മുതലാണ് സഹോദരനെ കാണാതായത്. മൂന്ന് വർഷക്കാലമായി ഇവർ ഇവിടെ താസിച്ച് വരികയായിരുന്നു. പുലർച്ചെ 5 മണിക്ക് സഹോദരൻ പ്രമോദ് സുഹൃത്തിനെ വിളിച്ച് സഹോദരിമാർ മരിച്ചെന്ന് അറിയിച്ചിരുന്നു.

തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയെങ്കിലും ആരെയും കണ്ടിരുന്നില്ല. പിന്നീട് ഇവരുടെ ബന്ധുവിനെ ഇവിടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വാതിൽ തുറന്നു വീടിനകത്തേക്ക് പ്രവേശിച്ചപ്പോഴാണ് രണ്ട് മുറികളിലായി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ള പൊതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. സഹോദരനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

Leave a Reply

Your email address will not be published.

Previous Story

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

Next Story

കോടതിയെ അടുത്തറിയാൻ അരിക്കുളം കെപിഎംഎസ് എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി സംഘമെത്തി

Latest from Main News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടികളുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടികളുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും. പദ്ധതി നടപ്പാക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നിന്ന്

കുന്നംകുളം പോലീസ് സ്റ്റേഷൻ മർദ്ദനത്തിലെ കുറ്റക്കാരെ സർവീസിൽ നിന്നും പിരിച്ചു വിടുക: അഡ്വ കെ പ്രവീൺ കുമാർ

കൊയിലാണ്ടി: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് സുജിത്തിനെ അകാരണമായി ക്രൂരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ

കോഴിക്കോട് നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം നേപ്പാളിൽ കലാപത്തിനിടയിൽ കുടുങ്ങി

ന്യൂഡൽഹി : അയൽരാജ്യമായ നേപ്പാളിൽ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് മുന്നറിയിപ്പ് നൽകി.കഠ്മണ്ഡുവിൽ പാർലമെന്റിനടക്കം

ദേശീയപാത വെങ്ങളം-അഴിയൂര്‍ റീച്ച്, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ