രാമായണ പാരായണ മത്സരവു രാമായണ പ്രശ്നോത്തരിയും

ചേളന്നൂർ: രാമായണമാസചരണത്തിൻ്റെ ഭാഗമായിഹിന്ദു സേവ സമിതി ഇരുവള്ളൂരിൻ്റെ നേതൃത്വത്തിൽ ഇരുവള്ളൂർ കണ്ടം വെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്നരാമായണ പാരായണ മൽസരവും കുട്ടികൾക്കുള്ള രാമയണക്വിസ് മൽസരവുംപ്രശസ്ത വൃക്ക രോഗ വിദഗ്ദൻ ഡോ : കരുണൻ കണ്ണൻ പൊയിലിൽ ഉദ്ഘാടനം ചെയ്തു. അനിൽകുമാർ ശ്രീലകം , ടി കെ പ്രകാശൻ , കേണൽ ആർകെ നായർ ,പി സുധാകരൻ എന്നിവർ പ്രസംഗിച്ചു . ദേവസ്വം ട്രസ്റ്റ് ഭാരവാഹികളായ പി ജനാർദ്ദനൻ നായർ, രാജക്കുറുപ്പ് കല്ലങ്ങാട്ട്, മാതൃ സമിതി ഭാരവാഹികളായ ഷമീന പ്രേമരാജ്, സബിതരവി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സുമപ്രേമരാജ്, ഇന്ദിര ശശികുമാർ, തങ്കമണിയമ്മ കയ്യാലക്കണ്ടിയിൽ എന്നിവർ മുതിർന്നവർക്കുള്ളരാമായണ പാരായണ മത്സരത്തിൽ സമ്മാനർഹരായി ‘

Leave a Reply

Your email address will not be published.