സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

/

1. ബ്രിട്ടീഷുകാർക്ക് മലബാറിൻ്റെ ആധിപത്യം ലഭിച്ച ഉടമ്പടി ഏതാണ്, ആരുമായിട്ടാണ് ഈ ഉടമ്പടി ഒപ്പുവച്ചത്

  • ശ്രീരംഗപട്ടണം ഉടമ്പടി, ടിപ്പുസുൽത്താൻ

 

2. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏതാണ്

  • ആറ്റിങ്ങൽ കലാപം

 

3. പഴശ്ശി രാജാവ് ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതാൻ ആരുടെ സഹായമാണ് തേടിയത്?

  • എടച്ചേന കുങ്കൻ നായർ, തലക്കൽ ചന്തു, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ ,കൈതേരി അമ്പും നായർ തുടങ്ങിയവർ

 

4. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ തിരുവിതാംകൂർ ദളവ ആരായിരുന്നു

  • വേലുത്തമ്പി ദളവ

5. വേലുത്തമ്പി ദളവ വിദേശികൾക്ക് എതിരായി പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് ഏത് വർഷമാണ്?

  • 1809 ജനുവരി 11

 

6. വേലുത്തമ്പി ദളവയോടൊപ്പം കൊച്ചിയിൽ ബ്രിട്ടീഷുകാർക്കെതിരായി പോരാടിയത് ആരായിരുന്നു ?

  • പാലിയത്തച്ചൻ

 

7. 1897 അമരാവതിയിൽ വച്ച് നടന്ന കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മലയാളി ആരായിരുന്നു ?

  • സർ സി. ശങ്കരൻ നായർ

8.  1921ലെ മലബാർ ലഹളയുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു ദുരന്ത സംഭവം

  • വാഗൺ ട്രാജഡി

9. 1942ലെ ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ ഉണ്ടായ പ്രധാന ബോംബ് കേസ്

  • കീഴരിയൂർ ബോംബ് കേസ്

10. വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിച്ച സ്വദേശാഭിമാനി പത്രത്തിൻ്റെ പത്രാധിപർ ആരായിരുന്നു

  • കെ. രാമകൃഷ്ണപിള്ള

 

12. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏതാണ്

  • ആറ്റിങ്ങൽ കലാപം

 

13. 1946 മുംബൈയിൽ എച്ച് ‘എം എസ് തൽവാർ എന്ന കപ്പലിൽ ഇന്ത്യൻ നാവികസേനാനികൾ നടത്തിയ കലാപം പിന്നീട് ഏത് പേരിലാണ് അറിയപ്പെടുന്നത്

  • നാവിക കലാപം

14. 1947 ഓഗസ്റ്റ് 15ന് രാത്രി 12 മണിക്ക്, ഈ അർദ്ധരാത്രിയിൽ ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ് എന്ന് പറഞ്ഞത് ആരാണ് ?

  • ജവഹർലാൽ നെഹ്റു

15. ഗാന്ധിജി രക്തസാക്ഷിയായ ദിനം

  • 1948 ജനുവരി 30

16. ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലം

  • ഡൽഹി ഹൗസ്

17. ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഘാതകൻ

  • നാഥുറാം വിനായക് ഗോഡ്സെ

18. ഗാന്ധിജിയെ സംസ്കരിച്ച സ്ഥലം 

  • രാജ്ഘട്ട്

19. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചത് ആരാണ്

  • സുഭാഷ് ചന്ദ്ര ബോസ്

20. നാഥുറാം വിനായക് ഗോഡ്സയെ തൂക്കിലേറ്റിയ ജയിൽ

  • അംബാല ജയിൽ (1949-നവംബർ 15)

Leave a Reply

Your email address will not be published.