സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് വീണ്ടും ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്യും. പൊലീസിന്റെ തീരുമാനമനുസരിച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ വച്ചാണ് ചോദ്യം ചെയ്യുക. കോടതി അനുമതിയോടെയാകും വിശദമായ ചോദ്യം ചെയ്യൽ. ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു, വിവരങ്ങൾ ആരൊക്കെ അറിഞ്ഞു എന്നത് പ്രധാന ചോദ്യങ്ങളാണ്. ജയിൽ ചാടുന്നതിന് മുമ്പ് ഫോണിൽ സംസാരിച്ച ഷെൽവത്തെയും പൊലീസ് ചോദ്യം ചെയ്യും.
ജയിലിലെ നാല് തടവുകാർക്ക് ജയിൽ ചാട്ടത്തിനെ പറ്റി നേരത്തേ അറിയാമായിരുന്നു. അതിനാൽ സഹതടവുകാരായ തേനി സുരേഷ് ശിഹാബ്, സാബു, വിശ്വനാഥൻ എന്നിവരെയും ചോദ്യം ചെയ്യും. കണ്ണൂർ സിറ്റി പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കമ്മീഷണർ നിതിൻ രാജിന്റെ നേതൃത്വത്തിൽ തെളിവുകൾ വിലയിരുത്തി.