സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം ജില്ലാതല പരിപാടി ‘മാവേലിക്കസ് 2025’ ൻ്റെ മൊബൈൽ ആപ്പ് ലോഞ്ച് ഇന്ന് (09) വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. വൈകിട്ട് ആറുമണിക്ക് കോഴിക്കോട് ബീച്ചിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ വിശദമായ വിവരങ്ങൾ ആപ്പിലൂടെ അറിയാനാകും.
