നമുക്ക് മുന്നോട്ടു പോകാം, ഗാന്ധിജിയും നെഹ്റുവും ആസാദും പട്ടേലും കാട്ടിയ വഴിയിലൂടെ – മുല്ലപ്പള്ളി രാമചന്ദ്രൻ

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മഹാത്മാവിൻ്റെ നേതൃത്വത്തിൽ നടന്ന ധീരോദാത്തമായ പോരാട്ടങ്ങളുടെ അവസാന ഘട്ടമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. ബോംബെയിൽ മൗലാന അബുൽ കലാം ആസാദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അഖിലെന്ത്യാ കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ചാണ് മഹാത്മാവിൻ്റെ ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രഖ്യാപനം നടക്കുന്നത്. 1942 ആഗസ്റ്റ് 8 ന് അർദ്ധരാത്രി. ബ്രിട്ടീഷുകാർ ഇന്ത്യ വിടുക, സാമ്രാജ്യത്വത്തിനെതിരെയുള്ള അന്തിമ പോരാട്ടത്തിൽ ജീവൻ വെടിയാൻ പോലും തയ്യാറെടുക്കുക, പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക.
ആസേതു ഹിമാചലം പതിനായിരക്കണക്കായ സ്ത്രീ പുരുഷന്മാർ യുവാക്കൾ, വിദ്യാർഥികൾ, തൊഴിലാളികൾ, കർഷകർ സമരോത്സുകരായി രംഗത്ത് വന്ന വികാരോജ്വലമായ കാലഘട്ടം. വീരസ്മരണകൾ ഉയർത്തുന്ന ക്വിറ്റ് ഇന്ത്യാ സമരം അന്തിമ വിജയം കണ്ടെത്തി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അന്ത്യം കുറിച്ചു.

സമര തീക്ഷ്ണമായ ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഓർമ്മ പുതുക്കുന്ന ഇന്ന് നാം പ്രതിജ്ഞയെടുക്കുക. നാം നേടിയ സ്വാതന്ത്ര്യം, നാം നമുക്ക് വേണ്ടി നിർമ്മിച്ച്, നമുക്കായി സമർപ്പിച്ച നമ്മുടെ ഭരണഘടന കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സംരക്ഷിക്കും.

ഒരു ദശകത്തിലേറെയായി രാജ്യത്ത് കരിനിഴൽ പടർത്തിയ ഇന്ത്യൻ ഫാസിസത്തെ സർവ്വ ശക്തിയും സമാഹരിച്ച് പരാജയപ്പെടുത്തുമെന്ന് ദൃഢനിശ്ചയം കൈക്കൊള്ളേണ്ട ചരിത്രത്തിലെ ദശാസന്ധി. നമുക്ക് മുന്നോട്ടു പോകാം. ഗാന്ധിജിയും നെഹ്റുവും ആസാദും പട്ടേലും കാട്ടിയ വഴിയിലൂടെ. മതേതര ജനാധിപത്യ ഇന്ത്യ നീണാൾ വാഴട്ടെ.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ടൗണിൽ പൊടി ശല്യം രൂക്ഷം; ശാശ്വതപരിഹാരം വേണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

Next Story

സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് വീണ്ടും ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്യും

Latest from Main News

കൗമാരകലയുടെ സ്വർണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് സ്വന്തം

തൃശ്ശൂർ: കൗമാരകലയുടെ സ്വർണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് സ്വന്തം. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ

കരിയാത്തുംപാറ ടൂറിസം ഫെസ്റ്റ്: തോണിക്കാഴ്ചക്ക് തുടക്കമായി

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കരിയാത്തുംപാറയിൽ ടൂറിസം ഫെസ്റ്റ് ‘തോണിക്കാഴ്ച’ക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; വളർത്തുപക്ഷികളിൽ നിലവിൽ രോ​ഗമില്ല

കണ്ണൂർ: കണ്ണൂർ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന്

ചിരുതമ്മയെ അവസാനമായി ഒരു നോക്കു കാണാൻ ഷാഫി പറമ്പിൽ എത്തി

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് 104 വയസ്സുകാരിയായ ചിരുതമ്മ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാഫി പറമ്പിലിനെ നേരിൽ കാണാൻ ഒരു ചാനലിൽ

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്ഐടിക്ക് കൈമാറി. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15