ജനശ്രീ സുസ്ഥിര വികസന മിഷൻ കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ ശില്പശാല ജില്ലാ ചെയർമാൻ എൻ സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു

ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ ജനശ്രീ മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.മാറുന്ന ലോകത്ത് പുതിയ തലമുറയെ ഉൾക്കൊള്ളാനും അവർക്ക് വഴികാട്ടികളാകാനും രക്ഷിതാക്കൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലോക്ക് യൂണിയൻ ചെയർമാൻ വി വി സുധാകരൻ അധ്യക്ഷം വഹിച്ചു.
മികച്ച ഗാനരചയിതാവിനുള്ള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് രമേശ്കാവിലിനെ ആദരിച്ചു. കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയികളായ ജനശ്രീ അംഗങ്ങളുടെ മക്കളായ റിൻസ ആർ കെ, ദേവഗംഗ പി എന്നിവരെ അനുമോദിച്ചു.
ജനശ്രീ മ്യൂച്ചൽ ബെനിഫിറ്റ് ട്രസ്റ്റിൽ ഓഹരിയെടുത്ത സംഘങ്ങൾക്കുള്ള ലാഭവിഹിതം ചടങ്ങിൽ വിതരണം ചെയ്തു.
ജില്ലാ വർക്കിംഗ് ചെയർമാൻ ബിജു കാവിൽ ക്ലാസുകൾ നയിച്ചു. അഡ്വ എം സതീഷ്കുമാർ , ആലിക്കോയ പുതുശ്ശേരി, സി പി നിർമ്മല, സി സുന്ദരൻ,ടി പി രാഘവൻ , അൻസാർ കൊല്ലം , റഷീദ്‌ പുളിയഞ്ചേരി,മനോജ് പയറ്റുവളപ്പിൽ ,കെ സി സന്തോഷ്ബാബു, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കാരുണ്യ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം നടത്തി

Next Story

നിറ നിറ… പൊലി പൊലി… ഇല്ലംനിറ. നടേരി ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ഞായറാഴ്ച ഇല്ലംനിറ

Latest from Local News

പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.പരേതനായ രാമൻ്റെയും നല്ലായിയുടെയും മകനാണ്. ഭാര്യ ഷാൻ്റി (കാഞ്ഞിലശ്ശേരി)

നമിതം സാഹിത്യ പുരസ്ക്കാരം കന്മന ശ്രീധരൻ മാസ്റ്റർക്ക്

സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ നേതാക്കളുമായിരുന്ന സി ജി എൻ ചേമഞ്ചേരിയുടെയും എ പി സുകുമാരൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :

കോഴിക്കോട്ഗവ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ മെഡിസിൻ വിഭാഗം സർജറിവിഭാഗം ഓർത്തോ വിഭാഗം കാർഡിയോളജിവിഭാഗം തൊറാസിക്ക് സർജറി

കൊടുവള്ളി നഗരസഭ വോട്ടർ പട്ടിക വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു

കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടിക വിവാദത്തിന് പരിഹാരം കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. പത്ത് ദിവസത്തോളമായി ജോലിക്ക് ഹാജരാവാതിരുന്ന നഗരസഭ സിക്രട്ടറി