കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ ജില്ലാതല നിയമനം ലഭിച്ച 5 ജീവനക്കാർക്ക് മാനദണ്ഡ വിരുദ്ധമായി തസ്തികമാറ്റം അനുവദിച്ചുവെന്ന ആരോപണത്തിൻമേൽ അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ സെക്രട്ടറിക്ക് മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. ക്ലർക്ക് – ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നും ക്ലർക്ക് തസ്തികയിലേക്കോ ടൈപ്പിസ്റ്റ് തസ്തികയിലേക്കോ മാറുന്നതിന് സർവ്വീസിൽ പ്രവേശിച്ച് 6 മാസത്തിനുള്ളിൽ ഒപ്ഷൻ നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ. സർവ്വീസിൽ പ്രവേശിച്ച് 5 വർഷം കഴിഞ്ഞ ശേഷം മാത്രമേ പ്രസ്തുത ഒപ്ഷൻ പ്രകാരമുള്ള തസ്തിക മാറ്റം അനുവദിക്കു. എന്നാൽ കോഴിക്കോട് ജില്ലയിൽ അപ്രകാരമല്ലതെ സേവനത്തിൽ പ്രവേശിച്ച് 6 മാസത്തിനുള്ളിൽ തസ്തിക മാറ്റം അനുവദിച്ചുവെന്നാണ് ആരോപണം. ഇത്തരത്തിൽ തസ്തിക മാറ്റം അനുവദിച്ചതിലൂടെ ക്ലർക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം കേരളാ അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം 5 ജീവനക്കാരേയും റീവെർട്ട് ചെയ്യാൻ ഉത്തരവായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ റവന്യൂ മന്ത്രി കെ രാജൻ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.
Latest from Main News
ന്യൂഡൽഹി : അയൽരാജ്യമായ നേപ്പാളിൽ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് മുന്നറിയിപ്പ് നൽകി.കഠ്മണ്ഡുവിൽ പാർലമെന്റിനടക്കം
ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര് വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള് ഒരാഴ്ചക്കകം പൂര്ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ
സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള് യാത്രമധ്യേ കുടങ്ങി കിടക്കുന്നു. നിരവധി മലയാളി
09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ജല് ജീവന് മിഷന്‍ പദ്ധതികൾക്ക് സാമ്പത്തിക സഹായം സംസ്ഥാനത്തെ ജല് ജീവന് മിഷന്‍ പദ്ധതികള്ക്കായി
കഥകളിച്ചെണ്ടയിലെ അനന്വയങ്ങളായിരുന്ന കലാമണ്ഡലം കൃഷ്ണന്കുട്ടിപ്പൊതുവാള്, കോട്ടയ്ക്കല് കുട്ടന് മാരാര്, കലാമണ്ഡലം അച്യുണ്ണിപ്പൊതുവാള്, പല്ലശ്ശന ചന്ദ്രമന്നാടിയാര് എന്നിവരുടെ സ്മരണാര്ത്ഥം നല്കിവരുന്ന കഥകളിമേളാചാര്യ പുരസ്കാരം