ഗുരുവായൂർ ദേവസ്വം ബോർഡിലെ മൂന്ന് തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന് നടക്കും. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2, ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ എന്നീ തസ്തികകളിലേയ്ക്കുള്ള പരീക്ഷ തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ചാണ് നടക്കുക. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പരീക്ഷ രാവിലെ 9 മണി മുതൽ 10.45 വരെയും ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ പൊതുപരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയുമാണ് നടക്കുക.
107 പേര്‍ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പരീക്ഷ എഴുതുന്നുണ്ട്. 1,937 പേരാണ് ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ തസ്തികകളിലേയ്ക്കുള്ള പരീക്ഷ എഴുതുന്നത്. 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികൾ സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ ഓഗസ്റ്റ് 5ന് വൈകുന്നേരം 5 മണിക്കകം ഇ-മെയിലിലോ നേരിട്ടോ ദേവസ്വം റിക്രൂട്ട്മെന്റ് ഓഫീസിൽ അപേക്ഷ നൽകണം.