കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനും തിരുത്താനുമുള്ള അവസരം ഇന്ന് അവസാനിക്കും. പേര് ഉൾപ്പെടുത്താൻ ഇതുവരെ പത്തു ലക്ഷത്തിലേറെ പേര് അപേക്ഷ നല്കി. ഈ മാസം 30 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അതേസമയം, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയ പരിധി ഈ മാസം 31 വരെ നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ബി ജെ പി സംസ്ഥാന അധ്യക്ഷ൯ രാജീവ് ചന്ദ്രശേഖറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
