ഓണത്തോടനുബന്ധിച്ച് ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി സപ്ലൈകോ

/

വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും  വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാണ്.  അഞ്ഞൂറ് രൂപയുടെയോ ആയിരം രൂപയുടെയോ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച്  സപ്ലൈകോയുടെ വില്പനശാലകളിൽ നിന്ന്  ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31 വരെ വാങ്ങാം. ഓണത്തോടനുബന്ധിച്ച് 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചർ കിറ്റ് 229 രൂപയ്ക്കും ആണ് സപ്ലൈകോ നൽകുന്നത്. ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും, റസിഡൻസ് അസോസിയേഷനുകൾക്കും,  ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന വെൽഫെയർ സ്ഥാപനങ്ങൾക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.   സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളും റെസിഡന്റ്സ് അസോസിയേഷനുകളും, ക്ലബ്ബുകളും ഈ പദ്ധതീയിൽ സപ്ലൈകോയുമായി കൈകോർത്തിട്ടുണ്ട്.

ഓണക്കാലത്ത്  സപ്ലൈകോ വില്പന ശാലകളിൽ  32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളോ 10 മുതൽ 50 ശതമാനം വരെ  വിലക്കുറവോ നൽകും. ഹിന്ദുസ്ഥാൻ യൂണിലിവർ,  കിച്ചൻ ട്രഷേഴ്‌സ്, ഐടിസി, ജ്യോതിലാബ്  തുടങ്ങിയ മുൻനിര കമ്പനികളുടെ ഉത്പന്നങ്ങൾക്ക് ഓഫറുകൾ നൽകും. സോപ്പ്, ഡിറ്റർജന്റുകൾ, ബ്രാൻഡഡ് ഭക്ഷ്യ – ഭക്ഷ്യേതര ഉത്പന്നങ്ങൾ  എന്നിവയ്ക്ക്  ഓണക്കാലത്ത്  വലിയ ഓഫറുകളുണ്ട്.

സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് ആയിരം രൂപയിലധികം സാധനങ്ങൾ വാങ്ങുന്നവർക്കായി ഒരു ലക്കിഡ്രോ നടത്തും. ഒരു പവൻ  സ്വര്ണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികൾക്കായി നൽകുക. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയികൾക്ക് ആകർഷകമായ മറ്റു  സമ്മാനങ്ങളും നൽകും.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിലെ റേഷൻ വിതരണ സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു

Next Story

പൂക്കാട് വടക്കേ മണ്ണാർകണ്ടി അശോകൻ അന്തരിച്ചു

Latest from Main News

മാവേലിക്കസ് 2025; കോഴിക്കോടിൻ്റെ ഓണം വാരാഘോഷത്തിന് പ്രൗഢ ഗംഭീര സമാപനം

കോഴിക്കോടിന് പുത്തൻ കാഴ്ചകളുടെ പൊന്നോണം സമ്മാനിച്ച സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം മാവേലിക്കസ് 2025-ന് പ്രൗഢഗംഭീര സമാപനം. സമാപന സമ്മേളനം ലുലു

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08.09.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08.09.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

വടകര ക്യൂൻസ് ബാറിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്

വടകര: ക്യൂൻസ് ബാറിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്. താഴെ അങ്ങാടി സ്വദേശി ബദറിനാണ് കുത്തേറ്റത്. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.

സൈബര്‍ തട്ടിപ്പിന് ഇരയായി വയനാട് ചൂരല്‍മല സ്വദേശി; ചികിത്സയ്ക്കായി സൂക്ഷിച്ച 1.06 ലക്ഷം നഷ്ടമായി

വയനാട് ∶ സൈബർ തട്ടിപ്പിന് ഇരയായി ചൂരൽമല സ്വദേശിയുടെ ചികിത്സയ്ക്കായി സൂക്ഷിച്ച പണം നഷ്ടമായി. കുളക്കാട്ടുമുണ്ടയിൽ സുനേഷിന്റെ ഭാര്യ നന്ദയാണ് തട്ടിപ്പിന്