പൂനൂരില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു

പൂനൂരില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു. ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മനസമാധാനമില്ലാത്തതിനാല്‍ അവസാനിപ്പിക്കുന്നുവെന്നാണ് മരിച്ച ജിസ്നയുടെ ആത്മഹത്യ കുറിപ്പിലെ പരാമര്‍ശം. സംഭവത്തില്‍ ജിസ്നയുടെ ഭര്‍തൃവീട്ടുകാരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

ഇതിനിടയിലാണ് ജിസ്നയുടെ ആത്മഹത്യാകുറിപ്പ് പോലീസിന് കിട്ടിയത്. ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും മനസമാധാനമില്ലെന്നുമാണ് കുറിപ്പിലുള്ളത്. സംഭവത്തില് ഭര്‍ത്താവ് ശ്രീജിത്തിനേയും ബന്ധുക്കളേയും ചോദ്യം ചെയ്യാനാണ് ബാലുശ്ശേരി പോലീസിന്റെ തീരുമാനം. അസ്വാഭാവികമരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കില്‍ മറ്റു വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ജിസ്നയുടെ മൃതദേഹം കണ്ണൂര്‍ കേളകത്തെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. പ്രണയത്തിലായിരുന്ന ജിസ്നയും ശ്രീജിത്തും മൂന്നു വര്‍ഷം മുമ്പാണ് വിവാഹിതരായത്. രണ്ടു വയസുള്ള മകന്‍ ശ്രീജിത്തിനൊപ്പമാണുള്ളത്.

Leave a Reply

Your email address will not be published.

Previous Story

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം: ഡെലിഗേറ്റ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

Next Story

എം ബി ബി എസ് നേടിയ മുഹമ്മദ് മിഷാലിനെ അനുമോദിച്ചു

Latest from Local News

ആളൊഴിഞ്ഞ പറമ്പിലെ കാട് വെട്ടുവാൻ കൊണ്ടുപോയി അതിഥി തൊഴിലാളികളുടെ പണവും ഫോണും തട്ടിയെടുത്ത രണ്ടുപേരെ നല്ലളം പോലീസ് പിടികൂടി

ആളൊഴിഞ്ഞ പറമ്പിലെ കാടുവെട്ടാൻ ജോലിക്ക് വിളിച്ച് അതി തൊഴിലാളികളെ കബളിപ്പിച്ച് 11500 രൂപയും മൊബൈൽ ഫോണും അപഹരിച്ച രണ്ടുപേരെ നല്ലളം പോലീസും

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോളി ഡെൻറ്റൽ ക്ലിനിക് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പോളി ഡെൻറ്റൽ

വീണുകിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് കൊയിലാണ്ടി ജിവിഎച്ച്എഎസ് എസ് ലെ പ്ലസ് വൺ വിദ്യാർത്ഥികൾ

കൊയിലാണ്ടി: വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ. കൊയിലാണ്ടി ജിവിഎച്ച്എഎസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഭവ്യ ശ്രീ, ശിവാനി