ദേശീയ താരം റിസ് വിൻ തായാട്ടിന് ലീഗിന്റെ ആദരം

മേപ്പയ്യൂർ : ഉത്തർപ്രദേശ് ഗാസിയാബാദിൽ നടന്ന സി.ബി.എസ്.സി നാഷണൽ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ-17 വിഭാഗത്തിൽ ബെസ്റ്റ് പ്ലേയറായി തിരഞ്ഞെടുക്കപ്പെട്ട റിസ് വിൻ  തായാട്ടിനെ മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.

           പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ് കമ്മന അബ്ദുറഹിമാൻ ഉപഹാരം നൽകിക്കൊണ്ട് അനുമോദനം നിർവഹിച്ചു. ചടങ്ങിൽ എം.എം. അഷറഫ്, കെ.എം.എ. അസീസ്, ഷാജഹാൻ തായാട്ട്, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ബഷീർ പാറപ്പുറത്ത്, പി.പി. ഹാഷിം, എം.ടി.കെ. അബ്ദുല്ല, ടി.പി. മുനീർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.