ആളൊഴിഞ്ഞ പറമ്പിലെ കാടുവെട്ടാൻ ജോലിക്ക് വിളിച്ച് അതി തൊഴിലാളികളെ കബളിപ്പിച്ച് 11500 രൂപയും മൊബൈൽ ഫോണും അപഹരിച്ച രണ്ടുപേരെ നല്ലളം പോലീസും എസിപി സ്കോഡ് എറണാകുളത്തു നിന്ന് പിടികൂടി ആലപ്പുഴ സ്വദേശി അൻവർ കൊല്ലം സ്വദേശി ഷാജിമോൻ എന്നിവരെയാണ് പിടികൂടിയത് മറ്റൊരാളായ ഹാരിസിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു
അതിഥി തൊഴിലാളികൾ സംഘടിക്കുന്ന സ്ഥലത്തെത്തി കാട് വെട്ടാൻ ആളെ വേണമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത് തട്ടിപ്പ് സംഘം നേരത്തെ കണ്ടുവെച്ച പാതയോരത്തെ പറമ്പ് കാണിച്ച് പണി തുടങ്ങുവാൻ പറയുകയായിരുന്നു തൊഴിലാളികൾ പണിക്കിറങ്ങിയപ്പോൾ അവരുടെ പണവും വസ്ത്രങ്ങളും എടുത്ത് കടന്നു കളഞ്ഞു. ഉച്ചവരെ ജോലിചെയ്ത് ഭക്ഷണം കഴിക്കാൻ പോകാനായി വസ്ത്രങ്ങൾ നോക്കിയപ്പോഴാണ് തൊഴിലാളികൾക്ക് പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ട വിവരം മനസ്സിലായത് ഉടനെ നല്ലളം പോലീസിൽ പരാതി നൽകി മോഷ്ടാക്കൾ കാറി ലാണ് വന്നതെന്ന് അതിഥി തൊഴിലാളികൾ മൊഴി കൊടുത്തു കേസെടുത്ത് നല്ലളം പോലീസ് എസിപിയുടെ സ്കോഡും ചേർന്ന് അന്വേഷണം ആരംഭിച്ചു എറണാകുളത്ത് വെച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്തു തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പന്തീരങ്കാവ് സ്റ്റേഷൻ പരിധിയിലും കഴിഞ്ഞവർഷം സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്ന് പോലീസിന് വ്യക്തമായി കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഇതുപോലെ അതിഥി തൊഴിലാളികൾ കേന്ദ്രീകരിച്ചു പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നുള്ള കേസുകൾ പരിശോധിച്ചു വരികയാണ്