കൊയിലാണ്ടി: കൊല്ലം പ്രദേശത്ത് നിന്നും എം ബി ബി എസ് നേടിയ ഡോ. മുഹമ്മദ് മിഷാലിന് നാടിൻ്റെ ആദരം. കൊല്ലം യൂനിറ്റ് എസ് എസ് എഫ്, എസ് വൈ എസ് കേരള മുസ് ലിം ജമാഅത്ത് ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉപഹാരം സമ്മാനിച്ചു. വി എം മുഹ്യിദ്ദീൻ കുട്ടി മുസ് ലിയർ, ഇസ്സുദ്ദീൻ സഖാഫി, അബ്ദുൽ കരീം നിസാമി, എം എ കെ ഹമദാനി, പി എം എ അസീസ് മാസ്റ്റർ, ശംസീർ അമാനി, അഡ്വ. റഷീദ് കൊല്ലം, സി കെ അബ്ദുൽ ഹമീദ്, മൻസൂർ ഇർഷാദ് പങ്കെടുത്തു.
കൊല്ലം നസീമാസിൽ നൗഷാദിൻ്റെയും സലീനയുടെയുടെ മകനാണ് മുഹമ്മദ് മിഷാൽ .
