തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പുരോഗമിക്കുന്നു. ജില്ലയില്‍ ആകെയുള്ള 15,500 വോട്ടിങ് മെഷിനുകളില്‍ 8400 എണ്ണത്തിന്റെ പരിശോധയാണ് ഇതിനകം പൂര്‍ത്തീകരിച്ചത്. ആഗസ്റ്റ് 25 വരെയാണ് ആദ്യഘട്ട പരിശോധന നടക്കുക. 
കലക്ടറേറ്റിന് എതിര്‍വശത്തുള്ള ആശ്വാസകേന്ദ്രത്തില്‍ സൂക്ഷിച്ച വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് വിലയിരുത്തി. പരിശോധന പൂര്‍ത്തിയാക്കിയ ഇവിഎം സൂക്ഷിക്കുന്ന സ്ട്രോങ് റൂം പരിശോധിച്ച കലക്ടര്‍, ടെക്നീഷ്യന്മാരുമായി ആശയവിനിമയവും നടത്തി. പരിശോധനയില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, റവന്യൂ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Latest from Main News
കായികതാരങ്ങളായ 50 വിദ്യാർഥികൾക്ക് വീട് നിർമിച്ചു നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്കൂള്‍ കായിക മേളയിൽ മികച്ച
ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം.ലോക്സഭാ സെക്രട്ടറിയേറ്റാണ് നിർദേശം നൽകിയത്. 15
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ
താമരശ്ശേരി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും മർകസ് വൈസ് പ്രസിഡണ്ടും മുദരിസുമായ കെ കെ അഹമ്മദ്







