പയ്യോളി : പെൻഷനേഴ്സ് പ്രവർത്തനരംഗത്തും, ലഹരി വിരുദ്ധ സമര രംഗത്തും, സ്ത്രീശക്തികരണ മേഖലയിലും വനിതാ സാന്നിധ്യം വിപുലമാക്കാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റി സജീവമായി രംഗത്തെത്തി. ഇതിന്റെ ആദ്യപടി എന്ന നിലയ്ക്ക് ഏഴോളം യൂണിറ്റുകളിൽ ലഹരി വിരുദ്ധ ക്ലാസും, സ്ത്രീ ശാക്തീകരണം, വയോജന ഉല്ലാസയാത്ര എന്നീ വിഷയങ്ങളിൽ ക്ലാസ്സുകളും ചർച്ചകളും നടന്നു.
മേലടി യൂണിറ്റ് കൺവെൻഷൻ വനിത വേദി ചെയർപേഴ്സൺ വി. വനജ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി.
ഭാവി പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനും, വനിതാ പ്രവർത്തനങ്ങൾ കുറേകൂടി ശക്തിപ്പെടുത്താനും, വനിത ബ്ലോക്ക് കൺവെൻഷൻ ആഗസ്റ്റ് എട്ടിന് മേപ്പയൂർ പാലിയേറ്റീവ് സെൻ്ററിൽ നടക്കും.
Latest from Local News
മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നാടിന് സമർപ്പിച്ചു. ഭിന്നശേഷി സൗഹൃദ
വ്യത്യസ്ത സംസ്കാരങ്ങളും ആചാരങ്ങളും കൊണ്ട് സമ്പന്നമാണ് ഇന്ത്യ. വളർന്നു വരുന്ന വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരതയും വൈവിദ്ധ്യങ്ങളും പഠിച്ചു കൊണ്ടും മനസ്സിലാക്കികൊണ്ടും മുന്നോട്ട്
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഫണ്ട് വകയിരുത്തി ആരംഭിച്ച കർഷക പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ
കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024 -25 ൽ ഉൾപ്പെടുത്തി വാർഡ് 31ലെ കോതമംഗലത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച
തിരുവങ്ങൂരിൽ ദേശീയപാത നിർമ്മാണത്തിന് അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാവിനെ സൈറ്റ് എൻജിനീയർ ആക്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ കാപ്പാട് മേഖലാ







