ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ഇല്ലം നിറ പുത്തരി ചടങ്ങ് നടന്നു. ചടങ്ങിന്റെ ഭാഗമായുള്ള കതിരേഴുന്നെള്ളിപ്പ് കാലത്ത് 6 30നാണ് നടന്നത്. ദശപുഷ്പങ്ങൾ കൊണ്ടുള്ള നിറകോലങ്ങൾ പൂജിച്ചു. പുത്തരിപ്പായസവവും പ്രത്യേകമായി നിവേദിച്ചു. ക്ഷേത്രം മേൽശാന്തിമാരായ ശ്രീ പുതുശ്ശേരി ഇല്ലത്ത് പുരുഷോത്തമൻ നമ്പുതിരി, ശ്രീ കണ്ടിലാട്ടില്ലത്ത് പത്മജിത്ത് നമ്പുതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ശ്രീ തൃക്കുറ്റിശ്ശേരി ശിവ ശങ്കര മാരാർ, ശ്രീ കാഞ്ഞിലശ്ശേരി വിനോദ് മാരാർ എന്നിവർ മേളമൊരുക്കി.
