സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കു എന്നും വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്നും ജി ആർ അനിൽ വിവരിച്ചു. ഒരു കാർഡിന് ഒരു ലിറ്റർ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക. സപ്ലൈക്കോയിൽ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ ക്രമത്തിൽ വിൽക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Latest from Main News
16 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ കൊടുവള്ളി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ്
ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു വിജയകുമാർ എസ്ഐടി ഓഫീസില്‍
ഡിസംബർ 28 ന് ഗുജറാത്ത് സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രിയും ഗാന്ധിനഗർ ലോക്‌സഭാ എംപിയുമായ അമിത് ഷാ അഹമ്മദാബാദിൽ നടക്കുന്ന പൊതു,
ഇത്തവണത്തെ മണ്ഡലകാലത്ത് ശബരിമലയിൽ 30.56 ലക്ഷത്തിലധികം തീർത്ഥാടകർ എത്തിയെന്നും ഇതുവരെയുള്ള ആകെ വരുമാനം 332.77 കോടി രൂപയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്
ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ക്രിസ്മസ് അവധിയും ഞായറാഴ്ചയും ഒത്തു വന്നതോടെ ദർശനത്തിനായി എത്തിയവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു.







