മണിയൂർ : കോൺഗ്രസ്സ് നേതാവ് മുതുവന പറമ്പത്ത് കുഞ്ഞികൃഷ്ണൻ (78) അന്തരിച്ചു. മണിയുരിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ തിളങ്ങി നിന്ന വ്യക്തിത്വം. കർഷക കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും മുൻ മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, മണിയൂർ മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി, യൂത്ത് കോൺഗ്രസ്സ് മണിയൂർ മണ്ഡലം പ്രസിഡണ്ട് എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ പാലായാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി എക്സിക്യുട്ടീവ് അംഗമായിപ്രവർത്തിച്ച് വരികയാണ് കുഞ്ഞികൃഷ്ണൻ. ഭാര്യ :തങ്കമണി മക്കൾ :സ്മിതമോൾ (റിട്ട. ഏജന്റ് ) സൗമ്യ (ഗവ. കോളേജ് മൊകേരി) മരുമക്കൾ : വിനോദൻ (എഞ്ചിനീയറിങ് കോളേജ് മണിയൂർ), രാജീവൻ (അരൂർ)
