ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം കോഴിക്കോട് പരമൗണ്ട് ടവറിൽ വെച്ചു നടന്നു. പ്രസിഡന്റ് കനകരാജന്റ് ആദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് കോർഡിനേറ്റർ സാസംൻ എം ജോൺ സ്വാഗതം പറഞ്ഞു. സെക്രട്ടറി എം. കെ സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യ അതിഥി ലയൺ ഐപ്പ് തോമസ് ഉത്ഘാടനം ചെയ്തു. പുതിയ ഭാരവാഹികൾ ആയി പ്രസിഡന്റ് ജാൻസി സി
കെ, സെക്രട്ടറി രാജേശ്വരി, ട്രഷറർ ആയി ഷൈജ സന്തോഷ്. എന്നിവർ ചാർജ് ഏറ്റെടുത്തു.
സർവീസ് പ്രൊജക്റ്റ് ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് കോർഡിനേറ്റർ പി സജീവ് കുമാർ നിർവഹിച്ചു. മെഡിക്കൽ കോളേജ് ക്യാൻസർ കെയർ സൊസൈറ്റിക്ക്, സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ധന സഹായം എന്നിവ നൽകി. ചടങ്ങിൽ വിശോബ് പനങ്ങാട്, Ad കെ. കെ കൃഷ്ണകുമാർ, ഇ അനിരുദ്ധൻ, കൃഷ്ണനുണ്ണി രാജ, സെയ്‌ത് അക്ബർ, ജേക്കബ് ലോനാൻ, യൂ. കെ ഭാസ്കരൻ നായർ, ഡോ. ചന്ദ്രകാന്ത്, എന്നിവർ സംസാരിച്ചു. ലയൺസ് രജീഷ്, സുരേഷ്. എം. പി, ജോസഫ് മാത്യു, ശില്പ രാജീഷ്, പ്രിയ സംസാൻ, രാജേശ്വരി, എന്നിവർ പരിപാടിക്ക് നേതീർത്വം നൽകി. ഷൈ സന്തോഷ് നന്ദി രേഖപടുത്തി.