മേപ്പയ്യൂർ:മേപ്പയ്യൂർ പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ അനുസ്മരണവും തങ്ങൾ ഓർമ്മ മരം നടൽ ചടങ്ങും നടത്തി.മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ വിളയാട്ടൂരിൽ ഓർമ്മ മരം നട്ടു ഉദ്ഘാടനം നിർവ്വഹിച്ചു.കീപ്പോട്ട്. പി മൊയ്‌തീൻ അധ്യക്ഷനായി.
പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഹുസ്സൈൻ കമ്മന, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, അഷിദ നടുക്കാട്ടിൽ, അസീസ് മുറിച്ചാണ്ടി, റസാഖ് പരപ്പിൽ.കെ.പി അബ്ദുൽ സലാം, പി.മജീദ്, കെ.പി ശുക്കൂർ ,പരപ്പിൽ കരീം,പി. വഹീദ എന്നിവർ സംസാരിച്ചു . പ്രവാസി ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ശിഹാബ് തങ്ങൾ ഓർമ്മ മരം നടൽ വിളയാട്ടൂരിൽ മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ നിർവ്വഹിക്കുന്നു