കൊയിലാണ്ടി : മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ പ്രശസ്തനായ റിഹാൻ റാഷിദിനെ ആദരിച്ചുകൊണ്ട് നടത്തിയ റിഹാൻ റാഷിദിൻ്റെ രചനാ ലോകം പ്രതിരോധത്തിൻ്റെ രാഷ്ട്രീയം റിഹാൻ്റെ നോവലുകളിൽ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രൊഫ കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.സി അശ്വനി ദേവ് ആമുഖഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം മേഖലാ പ്രസിഡൻ്റ് കെ ശ്രീനിവാസൻ അധ്യക്ഷനായി. റിഹാൻ റാഷിദിന് കൊയിലാണ്ടിയുടെ ഉപഹാരം കെ ഇ എൻ നൽകി. അക്കാദമി പുരസ്ക്കാരം ലഭിച്ച കെ ഇ എന്ന് പു ക സ യുടെ ഉപഹാരം നഗരസഭാ വൈസ് ചെയർമാർ കെ സത്യനും നൽകി. മധു കിഴക്കയിൽ സ്വാഗതം പറഞ്ഞു. റിഹാൻ്റെ നോവലുകളെ കുറിച്ചുള്ള ആദ്യ സെഷനിൽ പ്രേമൻ തറവട്ടത്ത് അധ്യക്ഷനായി.ഡോ കെ റഫീഖ് ഇബ്രാഹിം വിഷയം അവതരിപ്പിച്ചു. സി പി ആനന്ദൻ സ്വാഗതം പറഞ്ഞു. കാകപുരത്തിൻ്റെ വർത്തമാനം എന്ന സെഷനിൽ ഡോ റഫീഖ് ഇബ്രാഹിം വിഷയാവതരണം നടത്തി.ആർ കെ ദീപ അധ്യക്ഷയായി.കെ വി അഞ്ജനസ്വാഗതം പറഞ്ഞു. വരാൽ മുറിവുകൾ എന്ന മൂന്നാമത് സെഷനിൽ ഡോ കെ സി സൗമ്യ വി ഷയാവതരണം നടത്തി. ഡോ കെഡി സിജു അധ്യക്ഷനായി.എ സജീവ് കുമാർ സ്വാഗതം പറഞ്ഞു. എഴുത്തിലെ പുതു പ്രവണതകൾ എന്ന സെഷനിൽ ഡോ വി അബ്ദുൾ ലത്തീഫ് വിഷയാവതരണം നടത്തി. എ സുരേഷ് അധ്യക്ഷനായി.ഡോ വി ഷൈജു സ്വാഗതവും പി കെ വിജയകുമാർ നന്ദിയും പറഞ്ഞു. എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റെ മറുമൊഴിക്കു ശേഷം നോവൽ വായന, മ്യൂസിക്കൽ ഇൻസ്റ്റലേഷൻ, തത്സമയ രേഖാചിത്രണം തുടങ്ങിയ നടന്നു.രാഖേഷ് പുല്ലാട്ട്, അബ്ദുൾ നിസാർ, അബ്ദുൾ നാസർ, മധു ബാലൻ, ഷാഫിസ്ട്രോക്ക്, ഡോ ലാൽ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Latest from Local News
ഉള്ളിയേരി : കക്കഞ്ചേരി കുരുന്നയിൽ ശ്രീധരൻ നായർ (83) അന്തരിച്ചു. അച്ഛൻ: പരേതനായ കൃഷ്ണൻ നായർ. അമ്മ: പരേതയായ കല്യാണി അമ്മ.
മേപ്പയ്യൂർ:മേപ്പയ്യൂർ പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ അനുസ്മരണവും തങ്ങൾ ഓർമ്മ മരം നടൽ
കൊയിലാണ്ടി :മുത്താമ്പി ചെമ്പതോട്ട് മിത്തൽ (പഴേടത്ത്) ബാബു(65) അന്തരിച്ചു. അമ്മ :ലീല. ഭാര്യ: റോജ മക്കൾ :അർജുൻ, അനന്ദു സഹോദരങ്ങൾ :
മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും ഡെലിഗേറ്റ് കിറ്റ് ഉദ്ഘാടനം ഇന്ന് നടി ആര്യ സലീം ആദ്യ ഡെലിഗേറ്റാവും കേരള സംസ്ഥാന
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 07-08-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ.ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ 3ഓർത്തോവിഭാഗം