രാമായണ പ്രശ്നോത്തരി ഭാഗം – 22

  • സൂര്യവംശത്തിന്റെ കുലഗുരു ആരായിരുന്നു ?
    വസിഷ്ഠൻ

 

  • ദശരഥ മഹാരാജാവിന് പുത്രകാമേഷ്ടി യാഗം നടത്തുവാൻ ഉപദേശം നൽകിയതാര്?
    വസിഷ്ഠൻ

 

  • സിദ്ധാശ്രമത്തിലെ യാഗ രക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ വിട്ടുതരണമെന്ന് ദശരഥമഹാരാജാവിനോട് ആവശ്യപ്പെട്ടത് ആരായിരുന്നു ?
    വിശ്വാമിത്രൻ

 

  • കുംഭസംഭവൻ, കുഭോദ്ഭൂതി എന്നീ പേരുകളിലും പരാമർശിക്കപ്പെടുന്ന മഹർഷി ആര് ?
    അഗസ്ത്യൻ

 

  • പുത്രകാമേഷ്ഠി യാഗത്തിന് കാർമികത്വം വഹിച്ചത് ആര്?
    ഋഷ്യശൃംഗൻ

 

  • ചിത്രകൂടം വിട്ട ശേഷം ശ്രീരാമൻ ബ്രഹ്മപുത്രനും അനസൂയയുടെ പാതിയുമായ ഒരു ഋഷിയെ സന്ദർശിച്ചു ആരായിരുന്നു ആ ഋഷിവര്യൻ?
    അത്രി

 

  • വിഷ്ണു ഭഗവാൻ ദത്തത്രേയൻ എന്ന പേരിൽ എത് മഹർഷിയുടെ മകനായിട്ടാണ് ജനിച്ചത്?
    അത്രിമഹർഷി

 

  • സീതാദേവിയെ പരിത്യജിക്കാനുള്ള ശ്രീരാമൻ്റെ ആജ്ഞയെ തുടർന്ന് വനത്തിൽ വെച്ച് ലക്ഷ്മണൻ സീതയെ ഏതു മഹർഷിയുടെ ആശ്രമ പരിസരത്താണ് ഉപേക്ഷിച്ചത്?

       വാല്മീകിയുടെ

 

  • രാമലക്ഷ്മണന്മാരെ പിന്തുടർന്നെത്തിയ ഭരതാദികൾ ഗംഗാനദി കടന്നതിനുശേഷം സന്ദർശിച്ചത് ഏതു മഹർഷിയുടെ ആശ്രമം ആയിരുന്നു ?
    ഭരദ്വാജൻ

 

  • ആരുടെ സഹായത്താൽ ആണ് ഭരദ്വാജ മഹർഷി ഭരതാദികളെ സത്കരിച്ചത്?
    കാമധേനു

 

തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ

Leave a Reply

Your email address will not be published.