1. കൊല്‍ക്കത്തയ്ക്ക് സമീപം ബോല്‍പൂര്‍ ഗ്രാമത്തില്‍ രവീന്ദ്ര നാഥ ടാഗോര്‍ സ്ഥാപിച്ച വിദ്യാലയം
- ശാന്തി നികേതന്‍
2. ശാന്തി നികേതന്‍ 1921 മുതല്‍ ഏത് പേരിലാണ് അറിയപ്പെടുന്നത്.
- വിശ്വഭാരതി സര്‍വ്വകലാശാല
3. ഇന്ത്യന്‍ വിപ്ലവത്തിന്റെ അമ്മ
- മാഡം ഭിക്കാജി റുസ്തം കെ.ആര്‍.കാമ
4. 1905ൽ ബംഗാള്‍ വിഭജനം നടപ്പിലാക്കിയ വൈസ്രോയി
- കഴ്‌സണ്‍ പ്രഭു
5. 1911-ല്‍ ബംഗാള്‍ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് ചക്രവര്‍ത്തി
- ജോര്‍ജ് ഒന്നാമന്‍
6. 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട് എ.ഒ.ഹ്യമൂമിന്റെ പങ്കിനെ കുറിച്ച് ഉയര്‍ന്ന് വന്ന തിയറി ഏതാണ്
- സേഫ്റ്റി വാള്‍വ് തിയറി
7. 1885ല്‍ കോണ്‍ഗ്രസ് രൂപവല്‍ക്കരണ സമയത്തെ വൈസ്രോയി
- ഡഫ്‌റിന്‍ പ്രഭു
8. ആധുനിക ഇന്ത്യയുടെ പിതാവ്
- രാജാരാം മോഹന്‍ റോയ്
9. മുസ്ലിംലീഗ് രൂപം കൊണ്ട വർഷം? എവിടെ വെച്ച്
- 1906 ഡിസംബര്‍ 30, ധാക്ക
10. മുസ്ലിംലീഗിന്റെ സ്ഥാപക നേതാക്കള്‍
- ആഗാഖാന്‍, ഢാക്കാ നവാബ് സലീമുള്ള, മൊഹ്‌സിന്‍ ഉല്‍ മുല്‍ക്ക്
11. അലിപ്പൂര്‍ ഗൂഡാലോചന കേസില്‍ അറസ്റ്റിലാവുകയും, ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ യോഗിയാവുകയും ചെയ്ത രാഷ്ട്രീയ നേതാവ്
- അരവിന്ദ ഘോഷ്
12. ബര്‍മ്മയിലെ മാന്‍ഡേല ജയില്‍ വാസത്തിനിടിയല്‍ തിലകന്‍ രചിച്ച ഗ്രന്ഥം
- ഗീതാ രഹസ്യം
13. കല്‍ക്കത്തയിലെ ചീഫ് പ്രസിഡന്‍സി മജിസ്‌ട്രേട്ട് കിങ്ങ്‌സ് ഫോഡിനെ വധിക്കാനുളള ശ്രമത്തില്‍ പിടിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി
- ഖുദിറാം ബോസ്
13. 1909ലെ മിൻ്റോമോര്‍ലി ഭരണ പരിഷ്‌ക്കാരം നടപ്പാക്കിയവര്‍ ആരായിരുന്നു
- വൈസ്രോയ് മിന്റോ, സ്‌റ്റേറ്റ് സെക്രട്ടറി മോര്‍ലി
14. ഫ്രീ ഇന്ത്യാ സൊസൈറ്റി എന്ന സംഘടന രൂപവല്‍ക്കരിച്ച് ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന് വേണ്ടി ഇംഗ്ലണ്ടില്‍ വിപ്ലവ പ്രവര്‍ത്തനം നടത്തിയ നേതാവ്
- വിനായക ദാമോദര്‍ സവര്‍ക്കര്‍
15. 1912ല്‍ രവീന്ദ്ര നാഥടാഗോര്‍ ആദ്യമായി ജനഗണമന ആലപിച്ചത് എവിടെയാണ്
- കല്‍ക്കത്തയില്‍ നടന്ന ബ്രഹ്മസമാജത്തിന്റെ വാര്‍ഷിക ആഘോഷമായ മഗധോത്സവത്തില്‍
16. 1913-14 കാലത്ത് ഇന്ത്യന്‍ സ്വാതന്ത്യസമരത്തിനായി യു.എസ്.എയിലെ സാന്‍ഫ്രാന്‍സിസ്‌കോവ് ആസ്ഥാനമായി സംഘടിപ്പിച്ച പാര്‍ട്ടി
- ഗദ്ദര്‍ പാര്‍ട്ടി
17. ഗദ്ദര്‍ പാര്‍ട്ടി നേതാവ്
- ലാലാഹര്‍ദയാല്‍
18. ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ച കാവ്യസമാഹാരം
- ഗീതാജ്ഞലി
19. ഗാന്ധിയുടെ ഭാര്യ
- കസ്തൂര്‍ബായി
20. മഹാത്മഗാന്ധിയുടെ രാഷ്ട്രീയ ഗുരു
- ഗോപാല കൃഷ്ണ ഗോഖലെ