കേരളത്തിലുടനീളം ഒരു കോടി വൃക്ഷത്തെ നട്ടു പിടിപ്പിക്കാൻ ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച “ഒരു തൈ നടാം ” പദ്ധതിയുടെ ഭാഗമായ് ” ചങ്ങാതിക്കൊരു തൈ ക്യാമ്പയിനിന്റെ ഭാഗമായ് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ഭാസ്കരൻ കൊഴുക്കല്ലൂരിന് ആദ്യ തൈ കൈമാറി. തുടർന്ന് മെമ്പർമാരും ജീവനക്കാരും ചേർന്ന് 60 തൈകൾ പരസ്പരം കൈമാറി. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എൻ പി ശോഭ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻമാരായ ഭാസ്കരൻ കൊഴുക്കല്ലൂർ, വി പി രമ, വി സുനിൽ, മെമ്പർമാർ, സെക്രട്ടറി ഷാജി എം സ്റ്റീഫൻ, അസി. സെക്രട്ടറി വി വി പ്രവീൺ, ജൂനിയർ സൂപ്രണ്ട് ഷാനവാസ് ടി, എച്ച് ഐ സൽനലാൽ, കൃഷി ഓഫീസർ ആർ അപർണ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹരിത കേരളം മിഷൻ ആർപി നിരഞ്ജന എം പി പദ്ധതി വിശദീകരിച്ചു സംസാരിച്ചു. ചങ്ങാതിക്കൊരു തൈ പദ്ധതിയുടെ ഭാഗമായ് ആഗസ്ത് 18 ന് പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 10000 വൃക്ഷത്തൈകൾ കൈമാറാനാണ് ഉദ്ദേശിക്കുന്നത്.
Latest from Local News
ഉള്ളിയേരി : കക്കഞ്ചേരി കുരുന്നയിൽ ശ്രീധരൻ നായർ (83) അന്തരിച്ചു. അച്ഛൻ: പരേതനായ കൃഷ്ണൻ നായർ. അമ്മ: പരേതയായ കല്യാണി അമ്മ.
മേപ്പയ്യൂർ:മേപ്പയ്യൂർ പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ അനുസ്മരണവും തങ്ങൾ ഓർമ്മ മരം നടൽ
കൊയിലാണ്ടി :മുത്താമ്പി ചെമ്പതോട്ട് മിത്തൽ (പഴേടത്ത്) ബാബു(65) അന്തരിച്ചു. അമ്മ :ലീല. ഭാര്യ: റോജ മക്കൾ :അർജുൻ, അനന്ദു സഹോദരങ്ങൾ :
മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും ഡെലിഗേറ്റ് കിറ്റ് ഉദ്ഘാടനം ഇന്ന് നടി ആര്യ സലീം ആദ്യ ഡെലിഗേറ്റാവും കേരള സംസ്ഥാന
കൊയിലാണ്ടി : മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ പ്രശസ്തനായ റിഹാൻ റാഷിദിനെ ആദരിച്ചുകൊണ്ട് നടത്തിയ റിഹാൻ റാഷിദിൻ്റെ രചനാ ലോകം പ്രതിരോധത്തിൻ്റെ രാഷ്ട്രീയം