വടകര സാന്റ്ബാങ്ക്‌സിനു സമീപം കോട്ടപ്പുഴയില്‍ മത്സ്യബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി. അഴിത്തലയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുക്രിവളപ്പിൽ സുബൈറും മകന്‍ സുനീറുമാണ് തോണി മറിഞ്ഞ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച രാത്രി പതിനൊന്നിനു ശേഷമാണ് സംഭവം.
കോട്ടപ്പുഴയില്‍ മത്സ്യബന്ധനത്തിനിടയില്‍ ശക്തമായ ഒഴുക്കിൽ തോണി മറിയുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ അഴിമുഖത്തേക്ക് എത്തിപ്പെട്ട സുനീര്‍ നീന്തി കരപിടിച്ചെങ്കിലും സുബൈർ ഒഴുക്കില്‍പ്പെടുകയായിരുന്നു. സുബൈറിനായി കോസ്റ്റല്‍ പോലീസും നാട്ടുകാരും മത്സ്യതൊഴിലാളികളും തെരച്ചല്‍ തുടരുകയാണ്. മറിഞ്ഞ തോണി കരയിലേക്ക് മാറ്റി.