നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും വയർ മോഷണം നടത്തിയ ആളെ നാട്ടുകാർ പിടികൂടി

താമരശ്ശേരിയിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക്കൽ വയറുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി. താമരശ്ശേരി തച്ചംപൊയിൽ പി.സി. മുക്കിലാണ് സംഭവം. വീടുകൾ തോറും കയറിയിറങ്ങി പാത്രങ്ങൾ ഉൾപ്പെടെ അവശ്യസാധനങ്ങൾ വിൽക്കുന്ന യുവാവിനെയാണ് നാട്ടുകാർ മോഷണത്തിനിടെ കയ്യോടെ പിടികൂടിയത്.

ചൊവ്വാഴ്ച വൈകീട്ട് പെയിൻ്റിംഗ് ജോലി നടക്കുന്ന വീട്ടിൽ തൊഴിലാളി എത്തിയപ്പോൾ വലിയ ബാഗുമായി ഒരു യുവാവിനെ വീടിനകത്ത് സംശയകരമായ സാഹചര്യത്തിൽ കാണുകയായിരുന്നു. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ഇലക്ട്രിക് വയറുകൾ ഉൾപ്പെടെ കണ്ടെത്തിയത്. തുടർന്ന് പെയിൻ്റിംഗ് തൊഴിലാളി നാട്ടുകാരെയും ഉടമസ്ഥനെയും അറിയിക്കുകയായിരുന്നു. ചുമരിൽ നിന്നും ഇലക്ട്രിക് വയറുകൾ ഉൾപ്പെടെ യുവാവ് പൂർണമായി മുറിച്ചെടുത്തതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് വീട്ടുടമയ്ക്കുണ്ടായത്. താമരശ്ശേരി ചുങ്കം ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങൾ വീടുകൾ തോറും വിൽപ്പന നടത്തുന്ന കമ്പനിയിലെ ജീവനക്കാരനാണ് ഈ യുവാവ്.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം കുന്ന്യോറമല (ഗുരുദേവ കോളേജിന് സമീപം) രാമകൃഷ്ണൻ (കുട്ടൻ) അന്തരിച്ചു

Next Story

ഫാർമസിസ്റ്റുകൾ അസിസ്റ്റൻ്റ് ലേബർ ഓഫീസ് മാർച്ച് നടത്തി

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ

പേരാമ്പ്രയില്‍ പോളിടെക്‌നിക് കോളേജ്: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

പേരാമ്പ്ര ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്