അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ ഐ എൻ ടി യു സി കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി കുന്നുമ്മൽ ഐ സി ഡി സി ഓഫീസിനു മുന്നിൽ സൂചനാ സമരം നടത്തി. പോഷൻ ട്രാക്കറിലെ അപാകത പരിഹരിക്കുക, ഓണം അലവൻസ് വർദ്ധിപ്പിക്കുക, പി എം എം വി വൈ ഇൻസൻ്റീവ് നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക, അങ്കണവാടി പ്രവർത്തനം ചെയ്യുന്നതിന് പ്രവർത്തന സഞ്ജമായ ഫോണും ടാബും അനുവദിക്കുക, അങ്കണവാടികൾക്ക് നെറ്റ് കണക്ഷൻ അനുവദിക്കുക, ഗുണഭോക്താക്കൾക്ക് പോഷകാഹാരം നൽകുന്നതിന് എല്ലാ മാസവും എഫ് ആർ എസ് ചെയ്യണമെന്ന ഓർഡർ പിൻവലിക്കുക, 2023 ന് ശേഷം വിരമിച്ച ജീവനക്കാർക്കുള്ള ക്ഷേമനിധി അംശാദായം ഉടൻ വിതരണം ചെയ്യുക, മൂന്ന് മാസത്തിനുള്ളിൽ അങ്കണവാടി ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന വകുപ്പ് മന്ത്രിയുടെ വാഗ്ദാനം പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രതിഷേധ സംഗമം കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കെ പ്രീത അധ്യക്ഷത വഹിച്ചു. പി കെ സുരേഷ്, പി കെ ബാബു, എ രാജലക്ഷ്മി, എം പ്രേമ, പി ശ്രീലത,
ടി പി ശോഭ, വി കെ സീമ, കെ ഇ പ്രിയ, സി സീമ, എം സൗദാമിനി എന്നിവർ പ്രസംഗിച്ചു.
Latest from Local News
ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം കോഴിക്കോട് പരമൗണ്ട് ടവറിൽ വെച്ചു നടന്നു. പ്രസിഡന്റ് കനകരാജന്റ് ആദ്ധ്യക്ഷതയിൽ
റോഡ് വീതി തർക്കം ഉയർന്നതിനെ തുടർന്ന് രണ്ടര മാസം മുമ്പ് നിർത്തിവെച്ച ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിർമ്മാണം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്
10 മാസം മുമ്പ് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി അസിസ്റ്റന്റ്
താമരശ്ശേരിയിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക്കൽ വയറുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി. താമരശ്ശേരി തച്ചംപൊയിൽ പി.സി.
കൊല്ലം കുന്ന്യോറമല (ഗുരുദേവ കോളേജിന് സമീപം) രാമകൃഷ്ണൻ (കുട്ടൻ) (69) അന്തരിച്ചു. അമ്മ : ശ്രീദേവി. അച്ഛൻ : പരേതനായ രാഘവൻ