ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ മേലടി സി.ഡി.എസിന്റെ മുന്നിൽ ധർണ്ണാസമരം നടത്തി

പയ്യോളി: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) യുടെ ആഭിമുഖ്യത്തിൽ പോഷൺ ട്രാക്കറിലെ അപാകതകൾ പരിഹരിക്കുക, മിനിമം വേതനം അനുവദിക്കുക, ഓണം അലവൻസ് വർദ്ധിപ്പിക്കുക, പെൻഷൻകാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മേലടി സി.ഡി.എസിൻ്റെ മുന്നിൽ ധർണ്ണാസമരം നടത്തി. NAEE മേലടി ബ്ലോക്ക് പ്രസിഡണ്ട് അജിത.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി ഗീത.എ അദ്ധ്യക്ഷത വഹിച്ചു. പയ്യോളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ടി. വിനോദ് സമരം ഉദ്ഘാടനം ചെയ്തു. അഷറഫ് പിയം, രതി കെ.വി, നന്ദിനി യു.കെ, ഷീന. എൻ, ശോഭന ടി.കെ, വിൻസി.എ.വി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.