റോഡ് വീതി തർക്കം ഉയർന്നതിനെ തുടർന്ന് രണ്ടര മാസം മുമ്പ് നിർത്തിവെച്ച ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിർമ്മാണം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നിർദ്ദേശാനുസരണം പോലീസ് കാവലിൽ വീണ്ടും തുടങ്ങി. ഇതിനെതിരെ ചിലർ എതിർപ്പുയർത്തിയെങ്കിലും വിലപ്പോയില്ല. പണി തുടരുന്നതിനിടയിൽ പ്രവർത്തി നിർത്തി വെക്കാൻ ഹൈക്കോടതിയിൽ നിന്നു നിർദ്ദേശമുണ്ടായതായി ഹരജി നൽകിയവർ പോലീസിനെ അറിയിച്ചെങ്കിലും ഉത്തരവ് ലഭിക്കുന്നതുവരെ പണി തടയാനാവില്ലെന്ന് പോലീസ് നിലപാട് സ്വീകരിച്ചു.
