തുറയൂർ ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനത്തിന് ശേഷം ഇടതുപക്ഷത്തിന് അനുകൂലമായി വ്യാപകമായ രീതിയിൽ യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ വോട്ടുകൾ മാറ്റി കൊണ്ടിരിക്കുന്നു. പഞ്ചായത്തിലെ വാർഡിൽ ഉണ്ടാകേണ്ട ശരാശരി വീടുകളുടെ എണ്ണം മുന്നൂറ്റി മൂന്ന് ആയിരിക്കെ പത്ത് ശതമാനത്തിന് മുകളിലോ താഴെയോ ആവാൻ പാടില്ല എന്ന മാനദണ്ഡം ലംഘിച്ചുകൊണ്ട് മുന്നൂറ്റി അമ്പത് വീടുകൾക്ക് മുകളിൽ ചേർത്തുകൊണ്ടാണ് ക്രമക്കേട് നടന്നിരിക്കുന്നത്. അതിർത്തി നിർണയത്തിൽ ആദ്യഘട്ട ഡീ ലിമിറ്റേഷനിൽ വ്യാപക ക്രമക്കേട് നടക്കുകയും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപക്കുകയും ചെയ്തിരുന്നു. അതിന് ശേഷം വിറളി പൂണ്ട ഭരണപക്ഷം ഉദ്യോഗസ്ഥരെ ഒപ്പം നിർത്തി വീണ്ടും ക്രമക്കേട് നടത്തികൊണ്ടിരിക്കുന്നു. കേരളത്തിൽ എവിടെയും ഇല്ലാത്ത തരത്തിൽ പഞ്ചായത്ത് ഓഫീസ് ജീവനക്കാരനായ സി പി എം ലോക്കൽ സെക്രട്ടറിയാണ് ക്രമക്കേടിന് നേതൃത്വം നൽകികൊണ്ടിരിക്കുന്നത്. ഈ തരത്തിൽ വ്യാപക ക്രമക്കേട് ആരോപിച്ചുകൊണ്ട് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. യു ഡി എഫ് കൺവീനർ ഇ.കെ ബാലകൃഷ്ണൻ, മുനീർ കുളങ്ങര, സി.കെ അസീസ്, കുറ്റിയിൽ റസാഖ്, ആദിൽ മുണ്ടിയത്ത്, മുഹമ്മദ് പി വി എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 28 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ
ബാലിശമായ കാരണങ്ങൾ പറഞ്ഞു വടകര എംപിയും യുഡിഎഫിന്റെ സമുന്നത നേതാവുമായ ഷാഫി പറമ്പിൽ എംപിയെ തടയുകയും തെറി വിളിച്ചു ആക്ഷേപിക്കുകയും ചെയ്യുന്ന
കൊയിലാണ്ടി: നാടെങ്ങും ഓണാഘോഷത്തിന്റെ തിരക്കിലേക്ക്. കനത്ത മഴയെ വകവെക്കാതെയാണ് ഓണാഘോഷം. ആകര്‍ഷകമായ പൂക്കളവും ഓണ സദ്യയൊരുക്കിയും കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളേജ്
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് കളത്തിൽ കണ്ടി കുങ്കർ മാസ്റ്റർ അനുസ്‌മരണം അനുമോദനം എൻഡോവ്മെന്റ്റ് വിതരണവും 2025
കൊയിലാണ്ടി സി.പി.ഐ നേതാവായിരുന്ന ടി.എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണ പരിപാടി സി.പി.ഐ സംസ്ഥാന കൗൺസിലംഗം