എളാട്ടേരി ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണം വിവിധ പരിപാടികളോടെ ആഗസ്റ്റ് 16ന് ശനിയാഴ്ച സമുചിതമായി ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് സത്സംഗം, പാരായണ സദസ്സ്, കഥാകഥനം എന്നിവയും ഉണ്ടാകും.
ചടങ്ങിൽ ബ്രഹ്മചാരി സുമേധാമൃത ചൈതന്യ (മാതാ അമൃതാനന്ദമയീ ആശ്രമം കൊയിലാണ്ടി) മുഖ്യ പ്രഭാഷണം നടത്തും. വിശിഷ്ടാതിഥികളായി ആർക്കിടെക്റ്റ് എ.കെ. പ്രശാന്ത് (പ്രശാന്ത് അസോസിയേറ്റ്സ് കോഴിക്കോട്), വി അനിൽകുമാർ (ചെയർമാൻ, മലബാർ മെഡിക്കൽ കോളേജ്) എന്നിവരും പങ്കെടുക്കും.