ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി മാതൃ വന്ദന യോജനയുടെ പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവ് ഓഗസ്റ്റ് 15 വരെ നീട്ടി. വനിതാ-ശിശു വികസന മന്ത്രാലയം ആണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പോഷകസമൃദ്ധമായ ഭക്ഷണക്രമത്തെ പിന്തുണയ്ക്കുന്നതിനും വേണ്ടിയുള്ളതാണ് പദ്ധതി. രാജ്യമെമ്പാടും മികച്ച മാതൃ-ശിശു ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് സാമ്പത്തിക സഹായം നൽകുക എന്നതാണ് ലക്ഷ്യം.
കൂടാതെ ആദ്യ കുഞ്ഞിൻ്റെ പ്രസവത്തിന് മുമ്പും ശേഷവും അമ്മമാർക്ക് പദ്ധതി വഴി ആനുകൂല്യങ്ങളും ലഭിക്കുന്നു. ഇതിനായി അങ്കണവാടി, ആശാ വർക്കർമാർ വീടുതോറും ബോധവത്‌കരണ-എൻറോൾമെൻ്റ് കാമ്പയിൻ നടത്തുന്നുണ്ട്. യോഗ്യരായ എല്ലാ ഗർഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും സമയബന്ധിതമായി രജിസ്ട്രേഷൻ ഉറപ്പാക്കുന്നതിന് നിർദേശങ്ങളും നൽകിപ്പോരുന്നു.
മിഷൻ ശക്തി പദ്ധതി മാർഗനിർദേശങ്ങൾക്കനുസൃതമായി പിഎംഎംവിവൈ പ്രകാരം ആദ്യ കുഞ്ഞിന് രണ്ട് ഗഡുക്കളായി 5,000 രൂപയും, രണ്ടാമത്തെ പെൺകുട്ടിക്ക് പ്രസവശേഷം ഒരു ഗഡുവായി 6,000 രൂപയും നൽകുന്നു. 2023 മാർച്ചിൽ ആരംഭിച്ച പുതിയ പ്രധാനമന്ത്രി മാതൃ വന്ദന യോജന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സംസ്ഥാന ഉദ്യോഗസ്ഥർ അവരുടെ ഫീൽഡ് പ്രവർത്തകർ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പിഎംഎംവിവൈ സോഫ്‌റ്റ്‌വെയർ പ്രകാരം UIDAI വഴിയുള്ള ആധാർ ഡോക്യുമെൻ്റേഷൻ ഡിജിറ്റലായിട്ടാണ് ചെയ്യുന്നത്. കൂടാതെ നാഷണൽ പേമെൻ്റ് കോർപ്പറേഷൻസ് ഓഫ് ഇന്ത്യ (NPCI) പരിശോധന ഉറപ്പാക്കുന്നു. അങ്ങനെ ഫണ്ടുകൾ അവരുടെ DBT- പ്രാപ്‌തമാക്കിയ ആധാർ- സീഡഡ് ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്നു