നന്തി ബസാർ : തകർന്നു കിടക്കുന്ന വൻമുഖം – നന്തി കീഴൂർ റോഡ് പുനരുദ്ധാരണത്തിന്1.7 കോടി രൂപ കൂടി അനുവദിച്ചതായി കാനത്തിൽ ജമീല എം എൽ എ യുടെ ഓഫിസിൽ നിന്ന് അറിയിച്ചു. കീഴൂർ മുതൽ ദാമോദരൻ മുക്ക് വരെയുള്ള 3.06 കി.മീറ്ററിന് അഞ്ച് കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇതിൻ്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. അടുത്ത ദിവസം തന്നെ പാണി ആരംഭിക്കും. മൊത്തം 5 . 9 കി.മീറ്റർ നീളമുള്ള റോഡിൻ്റെ ദാമോദരൻ മുക്ക് മുതൽ ചിങ്ങപുരം സ്കൂൾ വരെയുള്ള 1.2 കി.മീറ്ററിനാണ് ഇപ്പോൾ 1.7 കോടി രൂപ കൂടി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിട്ടുള്ളത് . ഇതോട് കൂടി 4.26 കി മി ദൂരം ബി.എം ആൻ്റ് ബിസി നിലവാരത്തിലേക്ക് ഉയത്തും .ജല ഉറവ കാരണമാണ് നന്തി ചിങ്ങപുരം പള്ളിക്കര കീഴൂർ റോഡ് എല്ലാ മഴക്കാലത്തിലും തകരുന്നത്.ജല ഉറവ കാരണം ടാറിങ് പൊട്ടിപ്പൊളിയാണ്.ഈ റോഡിൽ ഒരിടത്തും സംവിധാനം ഇല്ല.വെള്ളം ഒഴുകി പോകാൻ യാതൊരു മാർഗ്ഗവുമില്ലാത്തതിനാൽ റോഡിൽ കെട്ടിനിൽക്കുകയാണ്.ജല ഉറവയുള്ള സ്ഥലത്ത് കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചാൽ മാത്രമേ റോഡ് നിലനിൽക്കുകയുള്ളൂ.ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ ദീർഘദൂര ബസുകളും ഭാരം കയറ്റിയ ലോറികളും പയ്യോളി കീഴൂർ പള്ളിക്കര വഴി നന്തിയിൽ എത്തിച്ചേരുകയാണ് പതിവ്.പള്ളിക്കര ഭാഗത്ത് റോഡിൽ നിറയെ കുഴികളാണ്.മുൻപ് ധാരാളം ബസുകൾ ഓടിയിരുന്ന ഈ റൂട്ടിൽ ഇപ്പോൾ ബസ് സർവീസും കുറഞ്ഞു വരികയാണ്.
Latest from Local News
തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 3,000 പേര്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
പയ്യോളി മുൻസിപ്പാലിറ്റി എൽ ഡി ഫ് കമ്മിറ്റി ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറി എം . മെഹബൂബ്
ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി: അടിയന്തിര അറ്റകുറ്റ പണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് നവംബർ 26 മുതൽ 29 വരെ അടച്ചിടുമെന്ന് റെയിൽവേ സെക്ഷൻ എഞ്ചിനിയർ







