- ലങ്കയിലേക്കുള്ള യാത്രാമധ്യേ ഹനുമാണ് വിശ്രമിക്കാൻ വേണ്ടി സമുദ്രത്തിന്റെ അടിയിൽ നിന്നും ഉയർന്നുവന്ന പർവ്വതം ഏത് ?
മൈനാകം
- സുഗ്രീവന്റെ സൈന്യത്തിലെ സേനാ നായകൻ ആരായിരുന്നു ?
നീലൻ
- ഹനുമാനാൽ വധിക്കപ്പെട്ട പ്രഹസ്ത പുത്രൻ ആര്?
ജംബുമാലി
- ശ്രീരാമൻ്റെ “മായാ ശിരസ് ” നിർമ്മിച്ചതാര് ?
വിദ്യുത്ജിഹ്വൻ
- ശ്രീരാമൻ്റെ “മായാ ശിരസ്” നിർമിച്ചത് എന്തിന്?
സീതയെ ഭയപ്പെടുത്താൻ
- ശ്രീരാമൻ്റെ മായാ ശിരസ്സ് നിർമ്മിക്കാൻ ആജ്ഞാപിച്ചത് ആര്?
രാവണൻ
- കമ്പ രാമായണ കഥാവിശേഷ പ്രകാരം തേനീച്ചയുടെ രൂപം ധരിച്ച് അശോകവനിയിൽ പ്രവേശിച്ചത് ആരാണ് ?
വിഭീഷണൻ
- രാവണന്റെ യാഗം മുടക്കുവാനായി മണ്ഡോദരിയെ മുടിക്ക് കുത്തിപ്പിടിച്ച് യാഗസ്ഥലത്തേക്ക് കൊണ്ടുവന്നത് ആര് ?
അംഗദൻ
- രാമായണത്തിൽ നിന്നും ഉദ്ഭവിച്ച് പ്രചുരപ്രചാരം നേടിയ ഒരു പ്രയോഗം ?
ലക്ഷ്മണരേഖ
- എഴുത്തച്ഛൻ്റെ അദ്ധ്യാത്മ രാമായണത്തിന്റെ രചനാ കാലഘട്ടം എന്ന് കരുതപ്പെടുന്നത് എപ്പോഴാണ് ?
1575 നും 1650 നും മദ്ധ്യേ
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ