കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി, ജില്ലാ സാക്ഷരതാ മിഷനും കാലിക്കറ്റ് സർവകലാശാല ജില്ലാ എൻഎസ്എസും ചേർന്ന് നടത്തുന്ന ‘അക്ഷരകേരളം’ ജനകീയ വിദ്യാഭ്യാസ സർവേ ജില്ലാ തലത്തിൽ ആരംഭിച്ചു.ഫാറൂഖ് ട്രെയിനിങ് കോളേജിൽ നടന്ന ഉദ്ഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. സാക്ഷരത മിഷൻ ഡയറക്ടർ എ. ജി. ഒലീന മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കോഓഡിനേറ്റർ പി. വി. ശാസ്തപ്രസാദ് പദ്ധതി വിശദീകരിച്ചു.
ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ടി. മുഹമ്മദ് സലീം, സർവകലാശാല എൻഎസ്എസ് കോഓഡിനേറ്റർ ഡോ. എൻ. എ. ശിഹാബ്, ഡോ. ഫസീൽ അഹമ്മദ്, പി. ടി. പ്രസാദ് എന്നിവർ സംസാരിച്ചു.റൗലത്തുല്‍ ഉലൂം അറബിക് കോളേജ്, ഫാറൂഖ് കോളേജ്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, ഭവൻസ് രാമകൃഷ്ണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ എൻഎസ്എസ് വളണ്ടിയർമാർ സർവേയിൽ പങ്കെടുത്തു.