ജനകീയസിനിമയുടെ അമരക്കാരായ ഒഡേസ അമ്മദിനേയും സി.എം.വെ.മൂർത്തിയേയും ആദരിച്ചു

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ 60-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജനകീയ സിനിമാപ്രസ്ഥാനമായ ഒഡേസ മൂവീസിന്റെ മുൻനിര പ്രവർത്തകരായ ഒഡേസ അമ്മതിനെയും സി.എം.വൈ. മൂർത്തിയേയും ആദരിച്ചു. മേപ്പയൂർ നിടുമ്പോയിലിലെ ഒഡേസ അമ്മദിന്റെ ചാലിൽ വീട്ടിൽ വെച്ചാണ് പരിപാടി നടന്നത്. ജോൺ അബ്രഹാം സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ ജനകീയ സിനിമയായ അമ്മ അറിയാൻ ഒഡേസ മൂവീസ് ജനകീയ സാമ്പത്തിക സമാഹരണത്തിലൂടെയാണ് നിർമ്മിച്ചത്.

അമ്മ അറിയാൻ കളക്ടീവ്, മീഡിയ സ്റ്റഡി സെന്റർ പ്രവർത്തകരുടെ ഒത്തുചേരലും ഒഡേസ അമ്മദിന്റെ വീട്ടിൽ നടന്നു. ഫിലിം സൊസൈറ്റി കൂട്ടായ്മ കേരളത്തിന്റെ മെമന്റോ കെ.ജെ.തോമസും അമ്മ അറിയാൻ കളക്ടീവിന്റെയും മീഡിയ സ്റ്റഡി സെന്ററിന്റെയും മെമന്റോ ജയറാം ചെറുവാറ്റയും പ്രസന്നൻ പുതിയ തെരുവും ചേർന്ന് സമർപ്പിച്ചു.

അമ്മ അറിയാൻ കളക്ടീവ് കോഡിനേറ്റർ സ്കറിയാ മാത്യു അധ്യക്ഷനായി. കൃഷ്ണകുമാർ ശൂരനാട്, പ്രമുഖ മാധ്യമ പ്രവർത്തകനായ ഇബ്രാഹിം കോട്ടക്കൽ (കാഴ്ച ഫിലിം സൊസൈറ്റി), അനീസ് ബാബു, വി.എം. പ്രേംകുമാർ (രശ്മി ഫിലിം സൊസൈറ്റി), ചലച്ചിത്ര സംവിധായകൻ ശ്രീകൃഷ്ണൻ,
ചിത്രകാരൻ കെ.സി. മഹേഷ് യൂനസ് മുസല്യാരകത്ത്, പി.കെ. പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.