നരിപ്പറ്റ ആർ. എൻ. എം ഹയർ സെക്കന്ററി സ്കൂൾ പി. ടി. എ പ്രസിഡന്റ്‌ സ്ഥാനം നിലവിലെ പി. ടി. എ, പ്രസിഡന്റും, രക്ഷിതാക്കളും അറിയാതെ സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ അട്ടിമറിച്ചതായി പരാതി

നരിപ്പറ്റ :ആർ. എൻ. എം ഹയർ സെക്കന്ററി സ്കൂൾ പി. ടി.എ പ്രസിഡന്റ്‌ തിരെഞ്ഞെടുപ്പ് നിലവിലെ പി. ടി. എ പ്രസിഡന്റും രക്ഷിതാക്കളും അറിയാതെ സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ അട്ടിമറിച്ചതായി പരാതി. നിലവിലെ പി. ടി. എ പ്രസിഡന്റ് അഷ്‌റഫ്‌ വാരിപ്പൊയിലാണ് പരാതിയുമായി രംഗത്ത് വന്നത്. സ്കൂൾ പി.ടി. എ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ മാനദണ്ഡങ്ങളും, നിർദ്ദേശങ്ങളും ഉണ്ടായിരിക്കെ ഇതൊക്കെ കാറ്റിൽ പറത്തി ചില രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി സ്കൂൾ അധികൃതർ നിലകൊണ്ടതായും അദ്ദേഹം പറഞ്ഞു.

പുതിയ പി. ടി. എ പ്രസിഡന്റിനെ തിരെഞ്ഞെടുക്കുമ്പോൾ പഴയ പി. ടി. എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ രക്ഷകർതൃ യോഗം ചേരുകയും പൊതു വിദ്യാഭ്യാസ വകുപ്പ് പറഞ്ഞ മാനദണ്ഡങ്ങൾ പ്രകാരം തിരെഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് നിലവിലെ പി. ടി. എ പ്രസിഡന്റിനെ തിരെഞ്ഞെടുതെന്നും ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും, ചട്ട വിരുദ്ധമാണെന്നും അഷ്‌റഫ്‌ പറഞ്ഞു. ഇതിനെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ രാത്രികാലങ്ങളില്‍ മൃതദേഹം സൂക്ഷിക്കാന്‍ സൗകര്യമില്ല, കോഴിക്കോട്ടേക്ക് മാറ്റുമ്പോള്‍ ബന്ധുക്കള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത

Next Story

കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി മേപ്പയ്യൂർ വി. ഇ.എം.യു.പി. സ്കൂളിൽ സംഘടിപ്പിച്ച ‘ഒച്ച’ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ശ്രദ്ധേയമായി

Latest from Main News

കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ രക്ഷപ്പടുത്തി

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ

കക്കയം ഡാം റോഡരികിൽ കടുവ : കണ്ടത് വനംവകുപ്പ് വാച്ചർമാർ

കക്കയം : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും, വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയം മേഖലയിൽ കടുവയെ കണ്ടെത്തി. ചൊവ്വാഴ്ച

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കണ്ണൂരിലെ സ്വദേശിയാണ് മരിച്ചത്.  

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി

കൂരാച്ചുണ്ട് ∙:ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒൻപതിനു ടൂറിസ്റ്റ് കേന്ദ്രം