മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എം.എസ്.എഫ് പ്രവർത്തക കൺവെൻഷൻ മേപ്പയ്യൂർ എ .വി സൗധത്തിൽ വെച്ച് നടന്നു.മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.എം എസ്.എഫ് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് ഷാദി അധ്യക്ഷനായി.അൽ ഇർഷാദ്, കെ.കെ അഫ്നാൻ, കെ.മുഹമ്മദ് ജാബിർ, എ.കെ ഫഹദ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി പി.കെ സിനാൻ(പ്രസിഡൻ്റ്), ഹാദി അൻവസ്, ഹനീൻ ഹസൻ(വൈസ് :പ്രസി), റയാൻ കീപ്പോട്ട്(ജന: സെക്രട്ടറി), മിസ്ബാഹുൽ ഹഖ്, അബ്ദുൽ നയിം (ജോ: സെക്രട്ടറി), കെ.ടി.കെ മുഹമ്മദ് നാഫി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു
