കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി മേപ്പയ്യൂർ വി. ഇ.എം.യു.പി. സ്കൂളിൽ സംഘടിപ്പിച്ച ‘ഒച്ച’ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ശ്രദ്ധേയമായി

മേപ്പയ്യൂർ: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി മേപ്പയ്യൂർ വി. ഇ.എം.യു.പി. സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിച്ച
‘ഒച്ച’ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ്  കെ.പി.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി ടി. ആബിദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ് പതാക ഉയർത്തി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത്, സംസ്ഥാന സമിതി അംഗം ടി.സി.സുജയ,വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് കെ.ഹാരിസ്, ജില്ലാ ഭാരവാഹികളായ വി. സജീവൻ, ടി. സതീഷ് ബാബു, ആർ.പി. ഷോഭിദ്, കെ.വി.രജീഷ് കുമാർ എന്നിവർ സംസാരിച്ചു.
ഉപജില്ലാ സെക്രട്ടറി ടി.കെ. രജിത്ത് സ്വാഗതവും ട്രഷറർ ഒ.പി. റിയാസ് നന്ദിയും പറഞ്ഞു.

സംഘടന നാൾവഴികളിലൂടെ എന്ന സെഷന് മുൻ സംസ്ഥാന പ്രസിഡൻ്റ് വി.കെ. അജിത്ത് കുമാറും, ‘ഞാൻ നേതാവ് ‘ എന്ന സെഷന് ജെ.സി.ഐ. സോൺ ട്രെയ്നർ റാഫി എളേറ്റിലും, ‘തുടി താളം’ സെഷന് മജീഷ് കാരയാടും നേതൃത്വം നൽകി. വിവിധ സെഷനുകളിൽ സംഘടനയുടെ വിവിധ തലങ്ങളിലെ ഭാരവാഹികളായ രജീഷ് നൊച്ചാട്,  എം.പി. ശാരിക, കെ.ശ്രീലേഷ്, എം. സൈറാബാനു, പി.വി.സ്വപ്ന, കെ.സി.സുമിത,എ.വിജിലേഷ്,ജി.പി സുധീർ, രഷിത്ത് ലാൽ എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം  സംസ്ഥാന നിർവ്വാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് കോംപ്ലിമെൻ്റ് വിതരണം നടത്തി. ഉപജില്ലാ പ്രസിഡൻ്റ് കെ. നാസിബ് അധ്യക്ഷനായി വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ ജെ.എൻ.ഗിരീഷ്,പി. കൃഷ്ണകുമാർ,മേപ്പയ്യൂർ ബ്രാഞ്ച് ഭാരവാഹികളായ സി.കെ.അസീസ്,മുഹമ്മദ് ഷാദി എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ഡയറക്ടർ പി.കെ. അബ്ദുറഹ്മാൻ
ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

നരിപ്പറ്റ ആർ. എൻ. എം ഹയർ സെക്കന്ററി സ്കൂൾ പി. ടി. എ പ്രസിഡന്റ്‌ സ്ഥാനം നിലവിലെ പി. ടി. എ, പ്രസിഡന്റും, രക്ഷിതാക്കളും അറിയാതെ സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ അട്ടിമറിച്ചതായി പരാതി

Next Story

ജനകീയസിനിമയുടെ അമരക്കാരായ ഒഡേസ അമ്മദിനേയും സി.എം.വെ.മൂർത്തിയേയും ആദരിച്ചു

Latest from Local News

കുവൈത്തിൽ പ്രഭാത നമസ്കാരത്തിനിടയിൽ നന്തി സ്വദേശി പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രഭാത നമസ്കാരത്തിനിടയിൽ പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി തിക്കോടി മീത്തലെ

ഇരിങ്ങലിൽ സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോടത്തിനിടെ അപകടം

ഇരിങ്ങലിൽ സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോടത്തിനിടെ അപകടം. ഇരിങ്ങൽ കളരിപ്പടിയിൽ വെച്ച് സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചുള്ള

ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രം രാമായണ മാസാചരണം ആഗസ്റ്റ് 16ന്

എളാട്ടേരി ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണം വിവിധ പരിപാടികളോടെ  ആഗസ്റ്റ് 16ന് ശനിയാഴ്ച  സമുചിതമായി

പാലത്ത് തെരുവത്ത്താഴം പാലം ഉദ്ഘാടനം ചെയ്തു

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്ത് തെരുവത്ത്താഴം പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി