സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് കാണുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതർ പറയുന്നു.

എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്നാടിനും കേരളത്തിനും ഇടയിൽ രൂപംകൊണ്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. മഴക്കൊപ്പം 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയിലും തീരപ്രദേശത്തും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ഏഴു വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

Next Story

പൊയിൽക്കാവ് ചേവപ്പള്ളി മാധവി അമ്മ (ആവ) അന്തരിച്ചു

Latest from Main News

ബലഹീന കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു

സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ

സംസ്ഥാനത്തെ എല്‍പി-യുപി, ഹൈസ്‌ക്കൂള്‍ പാദവാര്‍ഷിക പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ എല്‍പി-യുപി, ഹൈസ്‌ക്കൂള്‍ പാദവാര്‍ഷിക പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 18 മുതല്‍ 26 വരെയാണ് ഈ വര്‍ഷത്തെ ഓണപ്പരീക്ഷ നടക്കുക.

ജനകീയസിനിമയുടെ അമരക്കാരായ ഒഡേസ അമ്മദിനേയും സി.എം.വെ.മൂർത്തിയേയും ആദരിച്ചു

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ 60-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജനകീയ സിനിമാപ്രസ്ഥാനമായ ഒഡേസ മൂവീസിന്റെ മുൻനിര പ്രവർത്തകരായ ഒഡേസ അമ്മതിനെയും