ഉത്തരാഖണ്ഡിലെ ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മിന്നൽ പ്രളയം. നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവർത്തകർ പ്രളയ സ്ഥലത്തേക്ക് തിരിച്ചെന്നാണ് വിവരം. ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
