ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ക്ലബ് ശില്പശാലയും ആരോഗ്യക്ലാസും സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് എഫ് എഫ് ഹാളിൽ വയോജന ക്ലബ് ശില്പശാലയും തുടർന്ന് വയോജനങ്ങളും ആയൂർവേദവും എന്ന വിഷയത്തിൽ ചേമഞ്ചേരി ആയൂർവേദ ഡിസ്പൻസറിയിലെ ഡോ:എൻ അനുശ്രീ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് പ്രസിഡണ്ട് ടി കെ ദാമോദരൻ ചടങ്ങിൽ അധ്യക്ഷനായി. സംഘടന വിഷയങ്ങൾ ക്ലബ് വൈസ് പ്രസിഡണ്ട് ശശി കൊളോത്ത് അവതരിപ്പിച്ചു. കെ അന്നപൂർണ്ണേശ്വരി, വി എം ലില ടീച്ചർ, കെ പ്രസന്ന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ക്ലബ് സെക്രട്ടറി ടി വി ചന്ദ്രഹാസൻ സ്വാഗതവും, ട്രഷറർ ആലിക്കോയ നടമ്മൽ നന്ദിയും പ്രകടിപ്പിച്ചു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 28-10-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ
കെ എസ് എസ് പി എ ചെങ്ങോട്ട് കാവ് മണ്ഡലം വാർഷിക സമ്മേളനം ശ്രീ രാമാനന്ദ സ്കൂൾ ഹാളിൽ നടന്നു. മണ്ഡലം
യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ടുകാലത്തെ എൽ.ഡി.എഫിന്റെ കുത്തഴിഞ്ഞ ദു:ർഭരണത്തിനെതിരെ “കുറ്റവിചാരണ യാത്ര” നടത്തി. നന്തിയിൽ നടന്ന സമാപന
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM
കൊയിലാണ്ടി നഗരസഭ വഴിയോര വിശ്രമ കേന്ദ്രവും യു.കെ.ഡി അടിയോടി സ്മാരക സാംസ്കാരിക കേന്ദ്രവും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ







