64-ാമത് കേരള സ്കൂൾ കലോത്സവ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2025 ജനുവരി 07 മുതൽ 11 വരെ തൃശ്ശൂർ ജില്ലയിലാണ് ഇത്തവണ കലോത്സവം നടക്കുക. ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് സംസ്കൃതോത്സവവും അറബിക് സാഹിത്യോത്സവവും നടക്കും. 2018 ലാണ് അവസാനമായി തൃശ്ശൂരിൽ വച്ച് സംസ്ഥാന മത്സരങ്ങൾ നടന്നത്.
അതേസമയം ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന 2025 – 26 അദ്ധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കായിക മത്സരങ്ങൾ 2025 ഒക്ടോബർ 22 മുതൽ 27 വരെ തിരുവനന്തപുരത്ത് നടക്കും. സംസ്ഥാന സ്കൂൾ കായികമേളയിൽ 24,000ഓളം കുട്ടികളാണ് വിവിധ ഇവന്റുകളിലായി മാറ്റുരയ്ക്കുന്നത്. കായികമേളയോട് അനുബന്ധിച്ചുള്ള ജില്ലാതല മത്സരങ്ങൾ 2025 ഓഗസ്റ്റ് മുതൽ സെപ്തംബർ വരെ നടക്കും.