അഞ്ച് തവണ അളവുകൾ നടത്തിയിട്ടും ചക്കിട്ടപാറ ടൗണിൽ റോഡിൻ്റെ യഥാർത്ഥ വീതി നിർണ്ണയിക്കാൻ കഴിയാതെ ഇവിടെ മലയോര ഹൈവേയുടെ പണി മാസങ്ങളായി നിലച്ചിരിക്കുന്ന സാഹചര്യത്തിനു പിന്നിൽ അധികാരികളുടെ കെടുകാര്യസ്ഥതയാണ് കാരണമെന്ന് കൊയിലാണ്ടി താലൂക്ക് വികസനസമിതി യോഗത്തിൽ ആക്ഷേപം ഉന്നയിച്ച് സമിതി അംഗം രാജൻ വർക്കി. ആറാമത്തെ അളവ് ഇന്നു നടക്കുമെന്നാണ് സൂചന. 12 മീറ്റർ വീതിയിലാണ് ഹൈവേ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നടന്നുകൊണ്ടിരിക്കുന്നത്. പല ജില്ലകളിലും പണി പൂർത്തിയായി. മറ്റു ഭാഗങ്ങളിൽ പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നു. ഇതിൽ പെരുവണ്ണാമൂഴി – ചെമ്പ്ര റീച്ചിൽ പെട്ട ചക്കിട്ടപാറ ടൗണിൽ മാത്രമാണ് പാതയുടെ വീതി നിർണയിക്കാൻ കഴിയാത്തത്. അംഗീകൃത സർവേയർമാരുടെ ഓരോ അളവിലും വ്യത്യസ്ത തരത്തിലുള്ള വീതിയാണ് കാണുന്നത്. ഇത് കെട്ടിട ഉടമകളിലും കച്ചവടക്കാരിലും തുടർച്ചയായ തർക്കത്തിനു കാരണമാവുകയാണ്. ചക്കിട്ടപാറ ടൗണിൽ റോഡിൻ്റെ വീതി നിർണയ സ്കെച്ച് ഇല്ലെന്നാണ് അധികൃത ഭാഷ്യം. മറ്റു സ്ഥലങ്ങളിൽ ഇതുണ്ട്. പഴയ കാലത്ത് പലരും റോഡ് കൈയേറിയാണ് ബഹുനില കെട്ടിടങ്ങളും മതിലുകളും നിർമ്മിച്ചത്. യഥാർത്ഥ അളവു വന്നാൽ ഇതിൽ പലതും പൊളിക്കേണ്ടി വരും. ഇത്തരക്കാരെ രക്ഷിക്കാനാണ് ടൗണിൻ്റെ യഥാർത്ഥ വീതി അളവ് സ്‌കെച്ച് മറച്ചുവെച്ച് അളവു പ്രഹസനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നാടിൻ്റെ വികസനത്തിനു തുരങ്കം വെക്കുന്ന ഈ നയം തിരുത്തണമെന്നാണ് കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ചക്കിട്ടപാറക്കാരനായ സമിതി അംഗം രാജൻ വർക്കി ആവശ്യപ്പെട്ടത്. കൈയ്യേറ്റക്കാരെ സംരംക്ഷിക്കുന്നത് നിർത്തി റവന്യൂ _ സർവെ ടീം, ചക്കിട്ടപാറ പഞ്ചായത്ത്, കേരളാ റോഡ് ഫണ്ട് ബോർഡ് തുടങ്ങിയവർ നാടിനൊപ്പം നിൽക്കണം. പ്രശ്നത്തിൽ ഇടപെട്ട് രംഗത്തു വന്നവരെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇല്ലെന്നു വാദിക്കുന്ന ചക്കിട്ടപാറ ടൗണിൻ്റെ ലഭ്യമായ സ്കെച്ചിൻ്റെ പകർപ്പ് താലൂക്ക് വികസന സമിതി യോഗത്തിൽ രാജൻ വർക്കി പ്രദർശിപ്പിച്ചു. ശേഷം വേദിയിലുണ്ടായിരുന്ന തഹസിൽദാരെ ഏൽപ്പിക്കുകയും ചെയ്തു.
Latest from Local News
കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രഭാത നമസ്കാരത്തിനിടയിൽ പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി തിക്കോടി മീത്തലെ
ഇരിങ്ങത്ത് കുയിമ്പിൽ കല്യാണി (93 വയസ്സ് ) അന്തരിച്ചു. ഭർത്താവ് പരേതനായ കുയിമ്പിൽ ചോയി. മക്കൾ നാരായണി, കാർത്യായനി, കേളപ്പൻ (കാർത്തിക
ഇരിങ്ങലിൽ സ്വകാര്യ ബസുകള് തമ്മിലുള്ള മത്സരയോടത്തിനിടെ അപകടം. ഇരിങ്ങൽ കളരിപ്പടിയിൽ വെച്ച് സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചുള്ള
എളാട്ടേരി ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണം വിവിധ പരിപാടികളോടെ ആഗസ്റ്റ് 16ന് ശനിയാഴ്ച സമുചിതമായി
ചേളന്നൂര് ബ്ലോക്ക് പഞ്ചായത്ത് വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി നിര്മാണം പൂര്ത്തിയാക്കിയ പാലത്ത് തെരുവത്ത്താഴം പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി