ഇരിങ്ങലിൽ സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോടത്തിനിടെ അപകടം. ഇരിങ്ങൽ കളരിപ്പടിയിൽ വെച്ച് സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചുള്ള അപകടത്തിൽ വിദ്യാര്‍ത്ഥിയടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ ഇരിങ്ങൽ കളരിപ്പടി ബസ് സ്റ്റോപ്പിൽ നിന്നും സ്ത്രീ മുന്നിലെ ബസിന് കൈ കാട്ടിയതോടെ ബസ് നിര്‍ത്തി. ഇതിനിടെ പിന്നിൽ നിന്ന് വേഗതയിലെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദകിഷോര്‍ എന്ന വിദ്യാര്‍ത്ഥിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.