കൊയിലാണ്ടി:പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റ രചനകൾ വിലയിരുത്തുകയും എഴുത്തുകാരനെ നാട്ടുകാർ ആദരിക്കുകയും ചെയ്യുന്ന റിഹാൻ റാഷിദിൻ്റെ രചനാ ലോകം 6 ന് ബുധൻ പകൽ 2 ന് കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗൺ ഹാളിൽ നടക്കുന്നു. 14 പുസ്തകങ്ങൾ രചിച്ച് മലയാളത്തിലെ മുനിര എഴുത്തുകാരിൽ ഒരാളായി മാറിയ കൊയിലാണ്ടിക്കാരനായ റിഹാൻ റാഷിദിനെ പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൻ്റേയും നേതൃത്വത്തിലാണ് ആദരിക്കുന്നത്. അക്കാദമിക സെഷൻ, നോവൽ വായനയും തത്സമയ ചിത്രണവും യൂത്ത് റൈറ്റേഴ്സ് കോൺക്ലേവ്, പുസ്തകോത്സവം തുടങ്ങിയവയാണ് പരിപാടിയുടെ ഭാഗമായി നടക്കുന്നത്. കെ ഇ എൻ, ഡോ വി അബ്ദുൾ ലത്തീഫ്, ഡോ റഫീഖ് ഇബ്രാഹിം, ഡോ കെ സി സൗമ്യ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.
Latest from Local News
വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവള്ളൂർ സ്വദേശി അബ്ദുള്ളയെയാണ് വടകര
ചെങ്ങോട്ട്കാവിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്. ചേമഞ്ചേരി സ്വദേശിനിയുടെ രണ്ട് പവൻ്റെ ബ്രേയ്സ്ലെറ്റാണ് പൊയിൽക്കാവിൻ്റെയും ചെങ്ങോട്ടുകാവിൻ്റെയും
ഉള്ളിയേരി-കക്കഞ്ചേരി കുനിയിൽ മുസ്തഫ( 48) അന്തരിച്ചു. പിതാവ് പരേതനായ കോയാലി. മാതാവ് ഖദീജ. ഭാര്യ നസീറ (മന്ദങ്കാവ്) മകൻ റിസ്വാൻ. സഹോദരങ്ങൾ
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നവിധിപ്രകാരം നിർമ്മിക്കുന്ന ഉപക്ഷേത്രങ്ങളുടെ കുറ്റിയടിക്കൽ കർമ്മം വാസ്തു പൂജക്ക് ശേഷം കാരളം കണ്ടി രമേശൻ
ദേശീയപാതയില്‍ തിരുവങ്ങൂരില്‍ സ്ഥിരമായുണ്ടാകുന്ന ഗതാഗതക്കുരുക്ക് നവംബര്‍ നാല് മുതല്‍ ഏഴ് വരെ ഇവിടെ നടക്കുന്ന കൊയിലാണ്ടി ഉപജില്ലാ സ്കൂള്‍ കലോത്സവത്തെ ബാധിക്കുമോയെന്ന







