കൊയിലാണ്ടി: 60 കഴിഞ്ഞ കലാകാരന്മാര്‍ക്ക് ക്ഷേമനിധിയില്‍ ചേരുന്നതിനായി ഒരവസരം കൂടി അനുവദിക്കണമെന്ന് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പ്രതിനിധി സമ്മേളനം സേവ്യര്‍ പുല്‍പ്പാട് ഉദ്ഘാടനം ചെയ്തു.ഷിബു മുത്താട്ട് അധ്യക്ഷത വഹിച്ചു.മഠത്തില്‍ രാജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം എഴുത്തുകാരന്‍ യൂ.കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു.വില്‍സണ്‍ സാമുവല്‍ അധ്യക്ഷത വഹിച്ചു.തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ,കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധാ കിഴക്കേപ്പാട്ട്,ചന്ദ്രശേഖരന്‍ തിക്കോടി,സി. സത്യചന്ദ്രന്‍, പ്രേംകുമാര്‍ വടകര,അഡ്വ.കെ.ടി.ശ്രീനിവാസന്‍,സി.എസ്.അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കലാകാരന്മാരായ ശിവദാസ് ചേമഞ്ചേരി,കാവുംവട്ടം വാസുദേവന്‍,യു.കെ.രാഘവന്‍,കാഞ്ഞിലശ്ശേരി പത്മനാഭന്‍,സുനില്‍ തിരുവങ്ങൂര്‍, കലാമണ്ഡലം പ്രേംകുമാര്‍,പാലക്കാട് പ്രേംരാജ്, മുചുകുന്ന് പത്മനാഭന്‍, രാധാമണി, വി.കെ.രവി, ശിവശങ്കരന്‍ എംപീസ്, ശരീഫ ബാഫഖി,എം.കുഞ്ഞിചന്തു,ഖാലിദ് ഗുരുക്കള്‍, പി.ടി.ബാലകൃഷ്ണന്‍ തുടങ്ങിയവരെ ആദരിച്ചു. ഡോക്യുമെന്ററി- ചിത്ര പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ അരങ്ങേറി.
പുതിയ ഭാരവാഹികളായി ടി.കെ.വേണു(പ്രസിഡന്റ്),ശശി കോട്ടില്‍ (വൈസ് പ്രസിഡന്റ്),രാജീവന്‍ മഠത്തില്‍ (സെക്രട്ടറി),പ്രമീള സോപാനം(ജോ.സെക്രട്ടറി),
ഗിരീഷ് ഇല്ലത്തു താഴം (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.
Latest from Local News
കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 06-09-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ അനീൻകുട്ടി മെഡിസിൻവിഭാഗം ഡോ.ഷമീർ വി.കെ ജനറൽസർജറി ഡോ. മഞ്ജൂഷ്
കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപക ദമ്പതികളായ സുകുമാരൻ മാസ്റ്ററെയും രാധ ടീച്ചറെയും സീനിയർ ചേമ്പർ
കായണ്ണ : നെല്ലുളി തറമ്മൽ മനോജൻ്റെ മകൻ മൃഥുൽ(23 ) ആണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ മരണപ്പെട്ടത്. സഹയാത്രികനായ കായണ്ണ ചെമ്പോടുമ്മൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ
കൊടുവള്ളി: പിറന്നു വീഴുന്നതിന് മൂന്നു മാസം മുമ്പെ പിതാവിനെ നഷ്ടമായ ആ കുഞ്ഞ്, പിന്നീട് കാഴ്ച മങ്ങിയ കണ്ണുകളോടെയാണ് ലോകത്തെ നോക്കി