ചങ്ങരംവെള്ളി – കാവുംന്തറ റോഡ് ഗതാഗത യോഗ്യമാക്കുക; യുഡിഎഫ് ധർണ്ണ നടത്തി

65 വർഷം പഴക്കമുള്ള കാവുംന്തറ – ചങ്ങരംവെള്ളി റോഡ് കുണ്ടും കുഴികളും നിറഞ്ഞ് കാൽനട യാത്ര പോലും ദുസഹമായി മാറിയിരിക്കുകയാണ്. ഇതിന് അടിയന്തിര പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് യു.ഡി എഫ് രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരയാട് നന്മന താഴയിൽ സായഹ്ന ധർണ്ണ നടത്തി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജീദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. പി. പി അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഓണിയിൽ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ശശി ഊട്ടേരി, ഇ.കെ അഹമ്മദ് മൗലവി, സി.രാമദാസ്, കെ.അഷ്റഫ്, യൂസഫ് കുറ്റിക്കണ്ടി, ബഷീർ വടക്കയിൽ,  യുസഫ് എൻ എം.ജമാൽ കാരയാട്, കെ.എം അബ്ദുൽ ജലീൽ, പത്മനാഭൻ പുതിയെടുത്ത് രാജീവൻ, – കെ.പി. അൻസീന കുഴിച്ചാലിൽ, ഷാജി ചെറുവോട്ട്, രവീന്ദ്രൻ  എൻ.പി എന്നിവർ സംസാരിച്ചു. കെ.കെ രാജൻ സ്വാഗതവും സി.പി.സുകുമാരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.